തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ ആചാരസവിശേഷതകളും സ്വഭാവവൈചിത്ര്യങ്ങളും ഈ കൃതിയില്‍ മലയാറ്റൂര്‍ അവതരിപ്പിക്കുന്നു. ശിവകാമി എന്ന കഥാപാത്രത്തിലൂടെ ഈ സാമൂഹികചിത്രം നോവലിസ്റ്റ് അനാവരണംചെയ്യുന്നു. മഹാഗായകനായ വാസുദേവയ്യരുടെ ഓമനപ്പുത്രിയായി പിറന്ന അവള്‍ക്ക് അനാഥബാല്യമാണ് വിധി ചാര്‍ത്തിക്കൊടുക്കുന്നത്. ജ്ഞാനിയായ ദൊരസ്വാമി ദീക്ഷിതരുടെ ഭാര്യയായി അവള്‍ ജീവിച്ചു. സ്‌നേഹസമ്പന്നയായ ശിവകാമി നിലവിളക്കിന്റെ ദിവ്യമായപ്രകാശം പോലെ ആ അഗ്രഹാരത്തിലെ ഇരുട്ടകറ്റുന്നു. പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും ആത്മകഥാംശം ഉള്‍ക്കൊണ്ടുള്ള ആവിഷ്‌ക്കരണ ചാതുരികൊണ്ടും ശ്രദ്ധേയമാണ് ഈ നോവല്‍.