ആഖ്യാനകലയുടെ ലാവണ്യശാസ്ത്രത്തെ സൂക്ഷ്മവും സമഗ്രവുമായി വിശകലനം ചെയ്യുന്ന കൃതി. ബഹുസ്വരതയാര്‍ന്ന ആഖ്യാനത്തിന്റെ തരംഗദൈര്‍ഘ്യങ്ങള്‍ ജാഗ്രതയോടെ ഇതില്‍ ആവിഷ്‌കൃതമാകുന്നു. ആഖ്യാനവും ആഖ്യാനകലയും, നോവലും ആഖ്യാനകലയും, ഇന്ദുലേഖയിലെ ആഖ്യാനകല എന്നീ മൂന്ന് ഭാഗങ്ങളിലായി നോവല്‍രചനയുടെ രീതിശാസ്ത്രത്തെ വിശദമായി അവലോകനം ചെയ്യുന്നു.