പ്രശസ്ത മലയാളകവി കുഞ്ഞുണ്ണിമാഷിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതി. സിപ്പി പള്ളിപ്പുറം രചിച്ച ഈ കൃതിയില്‍ 'ഒരിടത്ത് ഒരിടത്ത്' മുതല്‍ 'മരണമില്ലാത്ത കുഞ്ഞുണ്ണി' വരെയുള്ള ഇരുപത്തിയാറ് അദ്ധ്യായങ്ങളുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ ജീവിതവും സംഭാവനകളും ഇതില്‍ പ്രതിപാദിക്കുന്നു. 2010ലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം ഈ കൃതിക്ക് ലഭിച്ചു.