ലീലാതിലകം എന്നപോലെ മണിപ്രവാളപഠനത്തിന് ഉപകരിക്കുന്ന ശേ്‌ളാകങ്ങള്‍ അടങ്ങിയതാണ് പദ്യരത്‌നം എന്ന കൃതിയും. ഇതില്‍ ഒട്ടുമുക്കാലും ലഘു പ്രേമകാവ്യങ്ങളാണ്. ഒറ്റശേ്‌ളാകങ്ങള്‍ തൊട്ട് മുപ്പതോളം ശേ്‌ളാകങ്ങളുളള ഖണ്ഡകാവ്യങ്ങള്‍ വരെയുണ്ട് പദ്യരത്‌നത്തില്‍. പതിനാലും പതിനഞ്ചും ശതകങ്ങളാണ് ഈ ലഘുകാവ്യങ്ങളുടെ കാലം.