സി.ആര്‍. പരമേശ്വരന്‍ എഴുതിയ നോവലാണ് പ്രകൃതിനിയമം. നോവല്‍ സാഹിത്യത്തിനുള്ള 1989ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതിക്ക് ലഭിച്ചു. ഇതില്‍ നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന് ആകുലതകള്‍ വെളിപ്പെടുത്തുന്ന ഒരു ദാര്‍ശനികന്റെ തലത്തിലേക്ക് എഴുത്തുകാരന്‍ മാറുന്നു.