(സംസ്‌കൃതകാവ്യശാസ്ത്രം)
വിശ്വനാഥകവിരാജന്‍

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവിയും നാടകകൃത്തും ആലങ്കാരികനുമായ വിശ്വനാഥകവിരാജന്‍ എഴുതിയ സംസ്‌കൃതകാവ്യശാസ്ത്രഗ്രന്ഥമാണ് സാഹിത്യദര്‍പ്പണം. പത്ത് അധ്യായങ്ങളിലായി കാവ്യം, നാടകം തുടങ്ങിയവ വിവരിച്ചിരിക്കുന്നു. രസം, ധ്വനി തുടങ്ങിയ പദ്ധതികളെ ഇതില്‍ പിന്തുടരുന്നു. ‘വാക്യം രസാത്മകം കാവ്യം’ എന്നാണ് അദ്ദേഹം നല്‍കുന്ന നിര്‍വചനം. ശബ്ദവും അര്‍ത്ഥവും തമ്മിലുള്ള ബന്ധം, ഭാഷയുടെ ധര്‍മ്മം, ഗുണങ്ങള്‍, ദോഷങ്ങള്‍, അലങ്കാരങ്ങള്‍ തുടങ്ങി നാനാ വശങ്ങളെക്കുറിച്ചും, ഒപ്പം സംസ്‌കൃതനാടകസാഹിത്യത്തെക്കുറിച്ചും സാഹിത്യദര്‍പ്പണത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. സാഹിത്യം എന്ന പദത്തിന് പ്രചാരം സിദ്ധിച്ചത് ഈ ഗ്രന്ഥത്തിലൂടെയാണ്.