സിദ്ധാര്‍ത്ഥ
(നോവല്‍)
ഹെര്‍മന്‍ ഹെസ്സെ
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച (1946) ഹെര്‍മന്‍ ഹെസ്സെയുടെ ഏറ്റവും പ്രസിദ്ധമായ നോവലാണ് സിദ്ധാര്‍ത്ഥ. ഭാരതീയ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട പാശ്ചാത്യ നോവല്‍. മലയാള ഭാഷയുടെ വളര്‍ച്ചക്ക് നിര്‍ണ്ണായക സംഭാവനകള്‍ നല്കിയ ജര്‍മ്മന്‍ പാതിരി ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ദൗഹിത്രനാണ് ഹെസ്സെ.ഗുണ്ടര്‍ട്ടിന്റെ മകളായ മേരിയായിരുന്നു ഹെസ്സെയുടെ മാതാവ്. ഇന്ത്യന്‍ ആധ്യാത്മിക ദര്‍ശനങ്ങളെ സിദ്ധാര്ത്ഥയിലൂടെ വിമര്‍ശനാത്മകമായി ഹെര്‍മന്‍ ഹെസ്സെ നോക്കിക്കാണുന്നു. ഗൗതമബുദ്ധന്റെ സമകാലീകനായ സിദ്ധാര്ത്ഥന് എന്ന ബ്രാഹ്മണ യുവാവിന്റെ ആത്മാന്വേഷണത്തിന്റെ കഥയാണ് നോവലിലെ പ്രതിപാദ്യം. രണ്ട് ഭാഗങ്ങളിലായി 12 അധ്യായങ്ങളാണുള്ളത്.
Leave a Reply