ഉറൂബ്
പൂര്‍ണ പബ്‌ളിഷേഴ്‌സ്

കാലത്തെ അതിജീവിക്കുന്ന കഥകളെഴുതിയ കഥാകാരനാണ് ഉറൂബ്. ശില്പഭംഗിയാര്‍ന്ന കഥകളിലൂടെയും രൂപഭംഗിയാര്‍ന്ന നോവലുകളിലൂടെയും മലയാളവായനക്കാരില്‍ സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് അദ്ദേഹം. നമ്മുടെയൊക്കെ പരിചിതപരിധിയില്‍പ്പെട്ട സാമാന്യജനങ്ങളുടെ ഹൃദയവികാരങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള ഉറൂബിന്റെ രചനാകൗശലമാണ് അദ്ദേഹത്തെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുക്കാരനാക്കിയത്.