മയൂരശിഖ
(ജീവിതം അനുഭവം അറിവ്)
ഡോ.എം.എസ്.വല്യത്താന്
ചിന്ത പബ്ലിഷേഴ്സ് 2022
വി.ഡി.ശെല്‍വരാജ് തയ്യാറാക്കിയ പുസ്തകമാണിത്. പ്രമുഖ ഡോക്ടറായ എം.എസ്.വല്യത്താന്റെ ജീവിതം, അനുഭവം എന്നിവയാണ് പ്രതിപാദ്യം. പിണറായി വിജയന് പുസ്തകത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു: ” അന്വേഷണമാണ് ഡോ.എം.എസ്.വല്യത്താന് ജീവിതം. തിരുവനന്തപുരം ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടറായിരിക്കെ കൃത്രിമ ഹൃദയവാല്‍വ് വികസിപ്പിക്കാന്‍ നേതൃത്വം നേതൃത്വം നല്‍കിയത് മുതല്‍ ഇപ്പോള്‍ നാഷണല്‍ റിസര്‍ച്ച് പ്രൊഫസറായി മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ ആയുര്‍വേദിക് ബയോളജി എന്ന നവശാസ്ത്ര ശാഖയിലെ ഗവേഷണംവരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു. 86 വയസ്സുപിന്നിടുന്ന വല്യത്താന്റെ അറിവുതേടിയുളള ജീവിതയാത്രയുടെ ആഴവും പരപ്പും വെളിവാക്കുന്ന കൃതിയാണ് മയൂരശിഖ. സാധാരണക്കാരായ വായനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരേപോലെ ഉള്‍ക്കൊള്ളാനും റഫറന്‍സായി സൂക്ഷിക്കാനുമുള്ള ഈടുറ്റ കൃതിയാണ് മയൂരശിഖ. ഡോ.എം.എസ്.വല്യത്താന്റെ ജീവിതവും അറിവും അനുഭവവും പകരുന്ന ഈ രചന കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ ആരോഗ്യ-സാമൂഹിക രംഗങ്ങളുടെ പരിണാമം കൃത്യമായി പറയുന്ന രേഖകൂടിയാണ്.”
Leave a Reply