കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ സ്മരണാര്‍ത്ഥം ചങ്ങമ്പുഴ സ്മാരക സമിതി അദ്ദേഹം ജനിച്ചുവളര്‍ന്ന എറണാകുളത്തെ ഇടപ്പള്ളിയില്‍ സ്ഥാപിച്ച പാര്‍ക്കാണിത്. ഇവിടെ ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രതിമ തുടങ്ങിയവയുണ്ട്. എല്ലാ വര്‍ഷവും അനുസ്മരണപരിപാടികളും മറ്റ് കലാ വിരുന്നുകളും നടത്തുന്നു. വര്‍ഷം തോറും ചങ്ങമ്പുഴ പുരസ്‌കാരവും നല്‍കുന്നു.