Archives for Featured - Page 17
എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ…
എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഐ.എം. വിജയന്
തിരുവനന്തപുരം: എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം ഫുട്‌ബോള്‍ താരം ഐ.എം. വിജയന്. 50000 രൂപയാണ് സമ്മാന തുക. മാധ്യമപ്രവര്‍ത്തകന്‍ എന്‍. രാമചന്ദ്രന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സമഗ്രസംഭാവന പുരസ്‌കാരമാണ് എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം. നവംബര്‍ നാലിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിക്കും.
ഭരണഭാഷാ പുരസ്‌കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2019ലെ ഭരണഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലയ്ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. റവന്യൂ വകുപ്പ് മികച്ച വകുപ്പിനുള്ള പുരസ്‌കാരത്തിനര്‍ഹമായി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ജില്ലയായി കണ്ണൂരിനെ തിരഞ്ഞെടുത്തു. 20,000…
പത്താം ക്ലാസുകാരി തിരക്കഥാകൃത്താകുന്നു…
പത്താം ക്ലാസുകാരി എഴുതിയ കഥ മലയാളത്തില്‍ ചലച്ചിത്രമാകുന്നു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്ബൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. ദേവിക എസ്.ദേവ് ആദ്യമായി എഴുതിയ കഥയാണ് സിനിമയാകുന്നത്. ദേവികയുടെ 'തിരിച്ചറിവ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് 'വെളുത്ത മധുരം'…
പത്മരാജന്‍ പുരസ്‌കാരം നടി സുരഭി ലക്ഷ്മിക്ക്
അബുദാബി: അബുദാബി സാംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ രണ്ടാമത് പത്മരാജന്‍ അവാര്‍ഡ് സിനിമ താരവും ദേശീയ പുരസ്‌കാര ജേതാവുമായ സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.സംവിധായകന്‍ പത്മരാജന്റെ സ്മരണാര്‍ഥമാണ പുരസകാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി പൂജ വെര്‍ണെക്കറില്‍നിന്നു സുരഭി പുരസ്‌കാരം ഏറ്റുവാങ്ങി. സഹിഷ്ണുതാ…
പ്രോഗ്രസ്സീവ് ഫൗണ്ടേഷന്‍ മാധ്യമ പുരസ്‌കാരം
മലപ്പുറം: മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള മാധ്യമ പുരസ്‌കാരം ഫഖ്‌റുദ്ധീന്‍ പന്താവൂരിന്. പൊന്നാനിയിലെ ഇടതുപക്ഷ സാംസ്‌കാരിക കൂട്ടായ്മയായ പ്രോഗ്രസ്സീവ് ഫൗണ്ടേഷനാണ് മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചത്. 2007 മുതല്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ഫഖ്‌റുദ്ധീന് 2015ല്‍ സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാധ്യമ…
ക്രാന്തദര്‍ശി പുരസ്‌കാരം
കോട്ടയം: പ്രഥമ ക്രാന്തദര്‍ശി പുരസ്‌കാരം ഐബിഎസ് സ്ഥാപക ചെയര്‍മാനും ഡയറക്ടറുമായ വി.കെ മാത്യൂസിന്. ഡോ. സിറിയക് തോമസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം.
വി. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം
തിരുവന്തപുരം : പട്ടം ജി.രാമചന്ദ്രന്‍ നായര്‍ സ്മാരക സാഹിത്യവേദിയുടെ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്. 11,111 രൂപയാണ് പുസ്‌കാരം. പുസ്‌കാരം നവംബര്‍ നാലിന് പ്രസ് ക്ലബ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനിക്കും.
കുറിഞ്ഞികളിലെ റാണി….
കുറിഞ്ഞി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ കാണുന്ന കാഴ്ച നീല മലകളുളള മൂന്നാര്‍. ഊട്ടിയിലെ വഴികളിലൂടെ കുറിഞ്ഞിപൂക്കുന്ന സമയത്ത് പോയാല്‍ നീല പരവധാനി വിരിച്ചിരിക്കുന്നതുപോലെ കുറിഞ്ഞിപൂക്കള്‍ നില്‍ക്കുന്നത് കാണാം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഓരോ കുറിഞ്ഞി ചെടികളും പുഷ്പിതരാകുന്നത്. കുറിഞ്ഞി…
നോബല്‍ പങ്കിട്ട് ദമ്പതികള്‍…
ഡല്‍ഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ പങ്കിട്ടു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, ഭാര്യ എസ്തര് ഡുഫ്ലൂ, മൈക്കല്‍ ക്രെമര്‍ എന്നിവരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ലക്ഷം അമേരിക്കന്‍ ഡോളറാണ് ഈ മൂന്നുപേര്‍ക്കുമായി ലഭിക്കുന്ന സമ്മാനത്തുക. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു…