Archives for അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്‌ - Page 20

ആരണ്യകാണ്ഡം പേജ് 29

ഭയാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010 രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു മോക്ഷവും തന്നീടുവനില്‌ള സംശയമേതും.' എന്നരുള്‍ചെയ്തു പരമേശ്വരനതുമൂലം നിര്‍ണ്ണയം മഹാദേവനായതും രഘുപതി. ജ്ഞാനോപദേശംചെയ്തു മോക്ഷവും തന്നീടണ മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!'' എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍ മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്തുഃ 'വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍ ക്കൊക്കവേ…
Continue Reading

ആരണ്യകാണ്ഡം പേജ് 30

സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും താപസന്മാരോടറിയിച്ചു നീ വരികെ'ന്നു പാപനാശനനരുള്‍ചെയ്തയച്ചോരുശേഷം, സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍. ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050 പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍ പലലാശികള്‍മായ തട്ടായ്‌വാന്‍ മൂന്നുപേര്‍ക്കും അംഗുലീയവും ചൂഡാരത്‌നവും കവചവു മംഗേ ചേര്‍ത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാര്‍. ലക്ഷമണനവ…
Continue Reading

ആരണ്യകാണ്ഡം പേജ് 25

ബ്ബാഷ്പവും തൂകി ഖരന്‍മുമ്പില്‍വീണലറിനാള്‍. 'എങ്ങുപൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ ഞ്ഞിങ്ങുനിന്നയച്ചവര്‍ പതിന്നാല്‍വരും ചൊല്‍, നീ.'' 'അങ്ങുചെന്നേറ്റനേരം രാമസായകങ്ങള്‍കൊ ണ്ടിങ്ങിനിവരാതവണ്ണം പോയാര്‍ തെക്കോട്ടവര്‍.'' എന്നു ശൂര്‍പ്പണഖയും ചൊല്‌ളിനാ,ളതുകേട്ടു വന്ന കോപത്താല്‍ ഖരന്‍ ചൊല്‌ളിനാനതുനേരംഃ 'പോരിക നിശാചരര്‍ പതിന്നാലായിരവും പോരിനു ദൂഷണനുമനുജന്‍ ത്രിശിരാവും. 880 ഘോരനാം ഖരനേവം…
Continue Reading

ആരണ്യകാണ്ഡം പേജ് 26

പ്രക്ഷേപിച്ചിതു വേഗാല്‍ പുഷ്‌കരനേത്രന്‍മെയ്‌മേല്‍. തല്‍കഷണമവയെല്‌ളാമെയ്തു ഖണ്ഡിച്ചു രാമന്‍ രക്ഷോവീരന്മാരെയും സായകാവലി തൂകി നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങള്‍തന്നാ ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്‌ളാം. ഉഗ്രനാം സേനാപതി ദൂഷണനതുനേര മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910 തൂകിനാന്‍ ബാണഗണ,മവേറ്റ് രഘുവരന്‍ വേഗേന ശരങ്ങളാലെണ്‍മണിപ്രായമാക്കി. നാലു ബാണങ്ങളെയ്തു തുരഗം നാലിനെയും കാലവേശ്മനി…
Continue Reading

ആരണ്യകാണ്ഡം പേജ് 27

നിഷ്ഠുരതരമായ രാഘവശരാസനം പൊട്ടിച്ചാന്‍ മുഷ്ടിദേശേ ബാണമെയ്താശു ഖരന്‍. 940 ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം താപസദേവാദികളായുളള സാധുക്കളും താപമോടയ്യോ! കഷ്ടം! കഷ്ടമെന്നുരചെയ്താര്‍. ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍. തല്ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം ശക്രനാല്‍ നിക്ഷിപ്തമായിരുന്ന…
Continue Reading

ആരണ്യകാണ്ഡം പേജ് 22

എന്നതു കേട്ടനേരം ചൊല്‌ളിനാള്‍ നിശാചരി ഃ 'എന്നോടുകൂടെപേ്പാന്നു രമിച്ചുകൊളേളണം നീ. നിന്നെയും പിരിഞ്ഞുപോവാന്‍ മമ ശക്തി പോരാ എന്നെ നീ പരിഗ്രഹിച്ചീടേണം മടിയാതെ.'' 770 ജാനകിതന്നെക്കടാക്ഷിച്ചു പുഞ്ചിരിപൂണ്ടു മാനവവീരനവളോടരുള്‍ചെയ്തീടിനാന്‍ഃ 'ഞാനിഹ തപോധനവേഷവും ധരിച്ചോരോ കാനനംതോറും നടന്നീടുന്നു സദാകാലം. ജാനകിയാകുമിവളെന്നുടെ പത്‌നിയലേ്‌ളാ മാനസേ…
Continue Reading

ആരണ്യകാണ്ഡം പേജ് 23

മുത്തരമരുള്‍ചെയ്തു രാഘവന്‍തിരുവടി ഃ 'ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ നൊരുത്തി വേണമതിനിവളുണ്ടെനിക്കിപേ്പാള്‍. ഒരുത്തി വേണമവനതിനാരെന്നു തിര ഞ്ഞിരിക്കുംനേരമിപേ്പാള്‍ നിന്നെയും കണ്ടുകിട്ടി. വരുത്തും ദൈവമൊന്നു കൊതിച്ചാലിനി നിന്നെ വരിച്ചുകൊളളുമവനില്‌ള സംശയമേതും.ണ തെരിക്കെന്നിനിക്കാലം കളഞ്ഞീടാതെ ചെല്‍ക കരത്തെ ഗ്രഹിച്ചീടും കടുക്കെന്നവനെടോ!'' 810 രാഘവവാക്യം കേട്ടു രാവണസഹോദരി വ്യാകുലചേതസെ്‌സാടും…
Continue Reading

ആരണ്യകാണ്ഡം പേജ് 24

രോദനംചെയ്തു മുമ്പില്‍ പതനംചെയ്തു നിജ സോദരിതന്നെനോക്കിച്ചൊല്‌ളിനാനാശു ഖരന്‍ഃ 'മൃത്യുതന്‍ വക്രതത്തിങ്കല്‍ സത്വരം പ്രവേശിപ്പി ച്ചത്ര ചൊല്‌ളാരെന്നെന്നോടെത്രയും വിരയെ നീ.'' 840 വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്‌സഗദ്ഗദ മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്‌ളിനാളവളപേ്പാള്‍ഃ 'മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍. രാമലക്ഷമണന്മാരെന്നവര്‍ക്കു നാമമൊരു കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.…
Continue Reading

ആരണ്യകാണ്ഡം പേജ് 20

മത്ഭക്തിയില്‌ളാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍ മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700 നേത്രമുണ്ടെന്നാകിലും കാണ്‍മതിനുണ്ടു പണി രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ. ഭക്തനു നന്നായ് പ്രകാശിക്കുമാത്മാവു നൂനം ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ. മത്ഭക്തന്മാരോടുളള നിത്യസംഗമമതും മത്ഭക്തന്മാരെക്കനിവോടു…
Continue Reading

ആരണ്യകാണ്ഡം പേജ് 21

രിത്തിരിനേരമിരുന്നീടിനോരനന്തരം ഗൗതമീതീരേ മഹാകാനനേ പഞ്ചവടീ ഭൂതലേ മനോഹരേ സഞ്ചരിച്ചീടുന്നൊരു യാമിനീചരി ജനസ്ഥാനവാസിനിയായ കാമരൂപിണി കണ്ടാള്‍ കാമിനി വിമോഹിനി, പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ് ഭംഗിതേടീടും പദപാതങ്ങളതുനേരം. പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകംപുക്കാള്‍. 740 ഭാനുമണ്ഡലസഹസ്രോജ്ജ്വലം രാമനാഥം ഭാനുഗോത്രജം ഭവഭയനാശനം പരം മാനവവീരം മനോമോഹനം മായാമയം…
Continue Reading