Archives for ക്ലാസിക് - Page 23
അയോദ്ധ്യാകാണ്ഡം പേജ് 37
മംഗലാപാംഗിയാം ജാനകീദേവിയും ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ് വണങ്ങിനാള്‍: ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ! സംഗേന ശംഭു തന്‍ മൌലിയില്‍ വാഴുന്ന സുന്ദരീ! ഹൈമവതീ! നമസ്‌തേ നമോ മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ! ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍…
അയോദ്ധ്യാകാണ്ഡം പേജ് 33
ഇത്തരം ചൊല്‌ളി വിലപിച്ചു സര്‍വ്വരും സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍ മന്നവന്‍ താനും ചിരം വിലപിച്ചഥ ചൊന്നാന്‍ പരിചക്രന്മാരൊടാകുലാല്‍ എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമന്‍ തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിന്‍ രാമനെ വേറിട്ടു ജീവിച്ചു ഞാനിനി ഭൂമിയില്‍ വാഴ്‌കെന്നതിലെ്‌ളന്നു നിര്‍ണ്ണയം എന്നതു കേട്ടോരു ഭൃത്യജനങ്ങളും മന്നവന്‍…
അയോദ്ധ്യാകാണ്ഡം പേജ് 34
സീതാസമേതനാം രാമനെസ്‌സന്തതം ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം പുത്രമിത്രാദികളോടുമിട ചേര്‍ന്നു ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും മംഗലാദേവതാവല്‌ളഭന്‍ രാഘവന്‍ ഗംഗാതടം പുക്കു ജാനകി തന്നോടും മംഗലസ്‌നാനവും ചെയ്തു സഹാനുജം ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍ ദാശരഥിയും വിദേഹതനൂജയും ശിംശപാമൂലേ സുഖേന വാണീടിനാര്‍ ഗുഹസംഗമം രാമാഗമനമഹോത്സവമെത്രയു മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ സ്വാമിയായിഷ്ടവയസ്യനായുള്ളൊരു…
അയോദ്ധ്യാകാണ്ഡം പേജ് 30
കാരണപൂരുഷനാകുമീ രാഘവന്‍ നിര്‍ഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്‌ളാദനെപ്പരിപാലിച്ചുകൊള്ളുവാന്‍ ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തന്‍ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷമീവരനിവന്‍ പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ ണ്ടര്‍ത്ഥിച്ചു സാദരമര്‍ച്ചിക്ക കാരണം എത്രയും കാരുണ്യമോടവള്‍ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി ഭക്തനായോരു മഹാബലിയോടു ചെ ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി…
അയോദ്ധ്യാകാണ്ഡം പേജ് 31
ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍ രാമവിഷയമീവണ്ണമരുള്‍ ചെയ്തു വാമദേവന്‍ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടന്‍ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയില്‍ മുഴുകിനാരേവരും രാമസീതാരഹസ്യം മുഹുരീദൃശ മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്‌ളാം രാമദേവങ്കലുറച്ചൊരു ഭക്തിയു മാമയനാശവും സിദ്ധിയ്ക്കുമേവനും ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിന്‍ കാരണം രാമപ്രിയന്മാര്‍ ഭവാന്മാരെന്നോര്‍ത്തു…
അയോദ്ധ്യാകാണ്ഡം പേജ് 32
ദുഷേ്ട! നിശാചരീ! ദുര്‍വൃത്തമാനസേ! കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ! രാമന്‍ വനത്തിന്നു പോകേണമെന്നലേ്‌ളാ താമസശീലേ! വരത്തെ വരിച്ചു നീ ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍ മാനസേ തോന്നിയതെന്തൊരു കാരണം? ഭക്ത്യാ പതിവ്രതയാകിയ ജാനകി ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍ സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ് ദിവ്യാംബരം പൂണ്ടനുഗമിചീടുക. കാനനദു:ഖനിവാരണാര്‍ത്ഥം പതി…
അയോദ്ധ്യാകാണ്ഡം പേജ് 28
ഇത്ഥമരുള്‍ചെയ്തു ലക്ഷമണന്‍ തന്നോടു പൃത്ഥീസുരോത്തമന്മാരെ വരുത്തുവാന്‍ അത്യാദരമരുള്‍ ചെയ്തനേരം ദ്വിജേ ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും വസ്ത്രങ്ങളാഭരണങ്ങള്‍ പശുക്കളു മര്‍ത്ഥമവധിയില്‌ളാതോളമാദരാല്‍ സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ ലുത്തമന്മാരായ്ക്കുടുംബികളാകിയ വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാര്‍ക്കു സാദരം ദാനങ്ങള്‍ ചെയ്തു ബഹുവിധം മാതാവുതന്നുടെ സേവകന്മാരായ ഭൂദേവസത്തമന്മാര്‍ക്കും കൊടുത്തിതു പിന്നെ നിജാന്ത:പുരവാസികള്‍ക്കും മ റ്റന്യരാം…
അയോദ്ധ്യാകാണ്ഡം പേജ് 29
കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ! കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ! സോദരനോടും പ്രണയിനി തന്നോടും പാദചാരേണസഹായവും കൂടാതെ ശര്‍ക്കരാകണ്ടക നിമ്‌നോന്നതയുത ദുര്‍ഘടമായുള്‍ല ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍ രക്തപത്മത്തിനു കാഠിന്യമേകുന്ന മുഗ്ദ്ധമൃദുതരസ്‌നിഗ്ദ്ധപാദങ്ങളാല്‍ നിത്യം വനാന്തെ നടക്കെന്നു കല്‍പ്പിച്ച പൃഥ്വീശചിത്തം കഠോരമത്രേ തുലോം പുത്രവാത്സല്യം ദശരഥന്‍ തന്നോളം…
അയോദ്ധ്യാകാണ്ഡം പേജ് 27
നാഥ! പതിവ്രതയാം ധര്‍മ്മപത്‌നി ഞാ നാധാരവുമില്‌ള മറ്റെനിക്കാരുമേ ഏതുമേ ദോഷവുമില്‌ള ദയാനിധേ! പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ നിന്നുടെ സന്നിധൌ സന്തതം വാണീടു മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ? വല്‌ളതും മൂല ജലജലാഹാരങ്ങള്‍ വല്‌ളഭോച്ഷ്ടമെനിക്കമൃതോപമം ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്‌ളും…
അയോദ്ധ്യാകാണ്ഡം പേജ് 25
പ്രാണങ്ങളെക്കളഞ്ഞീടുവനല്‌ളായ്കി ലേണാങ്ക തുല്യവദന! രഘുപതേ! എങ്കില്‍ നീ പോന്നുകൊണ്ടാലുമെന്നാദരാല്‍ പങ്കജലോചനന്‍ താനുമരുള്‍ ചെയ്തു വൈദേഹി തന്നോടു യാത്ര ചൊല്‌ളീടുവാന്‍ മോദേന സീതാഗൃഹം പുക്കരുളിനാന്‍ ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍ വേഗേന സസ്മിതമുത്ഥാനവും ചെയ്തു കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു വാഞ്ച്ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം മന്ദാക്ഷമുള്‍ക്കൊണ്ടു…