Archives for മാസിക - Page 5
യു.ജി.സി മലയാളം
യു.ജി.സി മലയാളം ചോദ്യം- 01 ; ‘കേരളത്തിലെ മയക്കോവ്സ്കി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കവിയുടെ രചനയ്ക്ക് അവതാരിക എഴുതിയത് കേസരിയാണ്.- കവി ആര് ? കൃതി ഏത് ? ; 1810-ാമാണ്ടുതൊട്ട് 1829 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്നവര്‍ ആരെല്ലാമായിരുന്നു ? ; …
കാളിദാസകവിയുടെ കാവ്യായനം
ആമുഖം വെണ്‍മേഘത്തേരിലേറിവന്ന് ആസ്വാദക ഹൃദയങ്ങളില്‍ സിംഹാസനസ്ഥനായവനെ നാം ഇന്ത്യന്‍ കവികളുടെ രാജകുമാരനായഭിഷേചിച്ചു. ബാലഭാസ്കരശോഭ പരത്തുന്ന ആ കാവ്യങ്ങളില്‍ കവിത്വത്തിന്റെ പൂര്‍ണ്ണത നാം ദര്‍ശിച്ചു. വിലോഭനീയമായ ലാവണ്യത്തികവ് പകരുന്ന കാവ്യങ്ങള്‍ നേടിക്കൊടുത്ത യശസ്സ് കാളിദാസകവിയുടെ കാവ്യായനം സഫലമാക്കിത്തീര്‍ത്തു. വിശ്വപ്രകൃതിയെപ്പോലെ അക്ഷയവും അനശ്വരവും…
ആനന്ദധാര
ആനന്ദധാര -ത്രേസ്യാമ്മ തോമസ് ഈ തിരകളെത്തഴുകി വന്നെത്തുമീ സംഗീതമെവിടെനിന്നെത്തുന്നുവോ ആടിക്കാറ്റിലലഞ്ഞുലഞ്ഞെത്തുമീ സംഗീതമനിക്കെത്രകേട്ടാലും മതിയാവാത്തതെന്തേ?....... ആകാശഗംഗയില്‍ നിന്നോ നിലാവിന്റെ നാട്ടില്‍ നിന്നൊ ആര്‍ത്തിരമ്പും ആഴിയുടെ ആഴങ്ങളില്‍ നിന്നൊ... എവിടെനിന്നെവിടെനിന്നെത്തുമീ ഗാനകല്ലോലിനി...... തപ്തനിശ്വാസങ്ങളിലെനിക്കാശ്വാസമായി കൊടും വേദനയിലൊരു വേനല്‍ മഴയായ്........ ഊഷരഭൂവിലൊരു തുഷാരബിന്ദുവായ് നീ എവിടെ…
കാറ്ററിഞ്ഞതും പറയാത്തതും
കാറ്ററിഞ്ഞതും പറയാത്തതും രജനിഗണേഷ് വഴിയിറമ്പുകളില്‍ തലയുയര്‍ത്തിനിന്ന കാട്ടപ്പച്ചെടികള്‍ പറഞ്ഞു 'രാഘവാ... നിനക്കെങ്ങനെ കഴിഞ്ഞു?' കശുമാവിന് തോപ്പില്‍നിന്നിറങ്ങി കൈതക്കാട്ടിലൂടെ പോകുന്ന കാറ്റ് ചൊല്ലി : 'എങ്കിലും രാഘവാ... നീ...' രാഘവന് നിസംഗനായിരുന്നു. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, മുറിമുണ്ട് മുറുക്കിക്കുത്തി, കൈതക്കാട് കടന്ന് കശുമാവിന്…
വായാടിക്കുരുവികള്‍ (കഥ)
റീത്ത സ്കൂള്‍ വാനിന്റെ ആരവം ഗേറ്റ് കടന്നുപോയി. തെന്നിത്തെറിച്ചെത്തിയ കലപിലകള്‍, ആന്‍സിയുടെ കാതില്‍ പതിഞ്ഞു. വായിച്ചുകൊണ്ടിരുന്ന മാഗസിന് മടക്കി ടീപോയയില്‍ വയ്ക്കുന്നതിനിടയില്‍, ഓടിക്കിതച്ചവള്‍ അരികിലെത്തി... ജനീറ്റ... ഇളയ മകള്‍. ചുമലില്‍നിന്ന് ഇഴുകിയിറങ്ങിയ സ്കൂള്‍ ബാഗ് സെറ്റിയിലേക്കെറിഞ്ഞ്, അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി…
കുന്നിന്റെ തുഞ്ചത്തൊരു വൃക്ഷസംഗമം
അജിത് മുനി തന്നെ ആകര്‍ഷിച്ച സാഹിത്യകൃതികളിലെ മനുഷ്യകഥയില്‍ പങ്കുചേര്‍ന്നും സാക്ഷ്യം വഹിച്ചും നിലകൊള്ളുന്ന വൃക്ഷസാന്നിധ്യങ്ങളെ തിരിച്ചറിഞ്ഞ് തന്റെ നാട്ടുപുരയിടത്തില്‍ വളരാന്‍ ഇടം കൊടുത്ത ഒരു സാഹിത്യകാരന്റെ ഉദ്യമം. സസ്യജാലങ്ങള്‍ക്ക് മണ്ണില്‍ വേരുറപ്പിച്ചു് ശിഖരമുയര്‍ത്തിപ്പിടിക്കാന്‍ ജീവജലം പകര്‍ന്ന വി.എം.കെ. എന്ന…
ജാനകി
ജാനകി the cute ജി. ഹരി നീലഗിരി അന്നും ജാനകി ഓഫീസില്‍ എത്തിയിരുന്നില്ല. രവിയുടെ ഹൃദയം അസ്വസ്ഥമാകാന്‍ തുടങ്ങി. ജാനകിയുടെ മുറിയോട് ചേര്‍ന്നുള്ള തന്റെ ക്യാബിനില്‍ നിന്ന് അവളുടെ ഇരിപ്പിടത്തിലേയ്ക്ക് അയാള്‍ ഇടയ്ക്കിടെ ഒളിക്കണ്ണിട്ടുനോക്കിക്കൊണ്ടിരുന്നു. കന്യാകുമാരിയില്‍ നിന്ന് അവള്‍ക്ക് സമ്മാനിക്കാനായി വാങ്ങിയ…
കവിത്താരകള്ക്കപ്പുറം
ഡോ.ബെറ്റിമോള്‍ മാത്യു ആമുഖം മലയാളകവിതയുടെ രാജപാതയിലൂടെ സഞ്ചരിച്ചാല്‍ മഹാകവിത്താരകള് ചിതറിക്കിടക്കുന്ന ഒരാകാശക്കീറിനു കീഴിലെത്താം. കവിതയുടെ സൗന്ദര്യത്തെ പദതലം മുതല്‍ പ്രബന്ധതലം വരെ വ്യാപിപ്പിച്ച കാല്പനികരും ആധുനികരുമെല്ലാം താരസ്വരൂപങ്ങളായി കണ്ണിലും കാതിലുമെത്തും. ഇനിയങ്ങോട്ടു രാജപാതകളല്ള. അനേകം ചെറുവഴികളാണ്. കവിതയുടെ ചെറുവഴികള്‍, കവിത്താരകള്.…
അപ്രകാശിത കവിത
ഡി. വിനയചന്ദ്രന് എല്ലാവരെയും പോലെ കഴിയാന്‍ എളുപ്പം: തൂറുക, തേട്ടുക, വളിവിടുക, എന്നാല്‍ വിക്രമാദിത്യനും വേതാളവും ഗേറ്റ് കിലുക്കി ഭിക്ഷചോദിച്ചാല്‍ ഒരു നൈറ്റിയോ സിഗററ്റുപുകയോ ആയി വരാന്തയിലിറങ്ങി നടക്കാനാവില്ല. പഴയ വസ്ര്തമോ പുഴുങ്ങിയ പഴമോ കുപ്പിയിലെ ബാക്കിയോ അവാര്‍ഡുകിട്ടിയ ചവറോ കൊണ്ട്…
ഒന്നുതന്നല്ളയോ നിങ്ങളും ഞാനും…
വിനയചന്ദ്രനെക്കുറിച്ച് ഒരോര്‍മ്മ പി.വൈ. ബാലന് കവി. ഡി, വിനയചന്ദ്രനെ നേരിട്ടു കാണുന്നതിനും പരിചയപെ്പടുന്നതിനും മുന്‍പേ അദ്ദേഹത്തിന്റെ യാത്രപ്പാട്ട് എന്ന കവിത എന്റെ ഒരു സുഹൃത്ത് ചൊല്ലി കേള്‍പ്പിച്ചു. 1977-ല്‍. അച്ഛനോടു യാത്ര ചോദി- ച്ചമ്മയോടു യാത്ര ചോദി-…