Archives for News - Page 3
മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം
തിരുവനന്തപുരം: കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്‌കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോകകേരള മാധ്യമസഭയില്‍ വന്ന നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 50,000…
സതീഷ് ബാബു പയ്യന്നൂര്‍ വിടവാങ്ങി
ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഓര്‍മ്മയായി. നവംബര്‍ 24ന് ഉച്ചയ്ക്കുശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തുതാമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല.…
സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, തോമസ് മാത്യുവിന് നിരൂപണ അവാര്‍ഡ്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. രാജ്യത്തെമുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്കു നല്‍കുന്ന ഈ അംഗീകാരം മലയാളത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായര്‍ക്കാണ ്ഇതിനുമുന്‍പു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ളപുരസ്‌കാരം (ഒരു ലക്ഷം രൂപ) എം.തോമസ്മാത്യുവിനാണ്. 'ആശാന്റെ സീതായനം' എന്ന…
അഞ്ചുലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് സേതു എന്ന സേതുമാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇതു പിന്നീട് സമ്മാനിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍…
കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന.…
ഹരീഷിന്റെ ‘മീശ’യ്ക്ക് വയലാര്‍ അവാര്‍ഡ്
തിരുവനന്തപുരം: നാല്‍പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് എസ്.ഹരീഷിന്റെ് 'മീശ' എന്ന നോവലിനാണ്. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവുമടങ്ങുന്ന പുരസ്‌കാരം വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമന്‍കുട്ടി…
ആര്‍.നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ നോവലിന്റെ പ്രകാശനം
തിരുവനന്തപുരം: ആര്‍.നന്ദകുമാര്‍ രചിച്ച 'ആത്മാക്കളുടെ ഭവനം' എന്ന നോവലിന്റെ പ്രകാശനം നവംബര്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. വി.മധുസൂദനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പുസ്തകം പരിചയപ്പെടുത്തുന്നത് നിരൂപകനും ഭാഷാ-സാഹിത്യ സൈദ്ധാന്തികനുമായ പി.പവിത്രനാണ്. മന്ത്രി…
എം.ഗംഗാധരന്‍ അന്തരിച്ചു, നഷ്ടമായത് ചരിത്രപണ്ഡിതനെയും നിരൂപകനെയും
പരപ്പനങ്ങാടി (മലപ്പുറം): ചരിത്രപണ്ഡിതനും സാഹിത്യനിരൂപകനുമായ ഡോ. എം.ഗംഗാധരന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. പട്ടാറമ്പില്‍ കാരാട്ട് ഡോ. നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: യമുനാദേവി. മക്കള്‍: നാരായണന്‍, നളിനി. മരുമക്കള്‍: അനിത, കരുണാകര മേനോന്‍. ചരിത്രകാരന്‍ ഡോ. എം.ജി.എസ്.നാരായണന്‍…
നാടന്‍കലകളുടെ പണ്ഡിതന്‍ ഡോ. സി. ആർ. രാജഗോപാലൻ അന്തരിച്ചു
തൃശൂർ: അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ സി ആർ രാജഗോപാലൻ (64) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.തൃശൂർ ശ്രീകേരളവർമ കോളേജിൽ അസോസിയേറ്റ് പ്രൊഫസറായും കേരള സർവകലാശാലയിൽ പ്രൊഫസറായും…
ലൈബ്രറി കൗണ്‍സില്‍: സച്ചിദാനന്ദനും സുനില്‍ പി. ഇളയിടത്തിനും പി.അപ്പുക്കുട്ടനും പുരസ്‌കാരം
തിരുവനന്തപുരം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ 2020 ലെ വിവിധ പുരസ്‌കാരങ്ങള്‍പ്രഖ്യാപിച്ചു. സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏര്‍പ്പെടുത്തിയ ഐ.വി.ദാസ് പുരസ്‌കാരം കെ. സച്ചിദാനന്ദനും, മികച്ച നിരൂപണസാഹിത്യ കൃതിക്കുള്ള കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി. ഇളയിടത്തിനും സംസ്ഥാനത്തെ ഏറ്റവും നല്ല…