Archives for മലയാളം - Page 2
ദിവ്യഗീതം/ ചങ്ങമ്പുഴ കൃഷ്ണപിള്ള
ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ "സൊങ് ഒഫ് സൊങ്സ്" (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ 'ഗീതഗോവിന്ദ' വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു…
മോഹിനി /’സോമശേഖരൻ’/ചങ്ങമ്പുഴ കൃഷ്ണപിള്ള
മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യ ഹൃദയം. വൈചിത്യ്രങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലന സാധ്യതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളുന്നത്. അടുത്തകാലങ്ങളിൽ ശാസ്ത്രത്തിന്റെ വളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസൂഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അന്ധകാരപടലം…
മുഖവുര/സുധാംഗദ/ചങ്ങമ്പുഴ കൃഷ്ണപിള്ള
അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ 'സുധാംഗദ'. മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി 'ആൽഫ്രഡ് ടെന്നിസൺ'ന്റെ 'CENONE' എന്ന കാവ്യഗ്രന്ഥം എനിക്കു തരികയും, അതു മലയാളത്തിലേക്ക് തർജ്ജിമ ചെയ്താൽ…
രമണൻ/അവതാരിക/ജോസഫ് മുണ്ടശ്ശേരി
മലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്, '15-ൽ രണ്ടാം പതിപ്പ്, '17-ൽ മൂന്നാം പതിപ്പ്, '18-ൽ നാലാം പതിപ്പ്, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല് - ഇതാ…
സങ്കല്പകാന്തി/അവതാരിക/ഉള്ളൂർ.എസ്.പരമേശ്വരയ്യർ
ഇന്നേക്ക് ഇരുപത്തേഴ് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സഹൃദയൻമാരും സാഹിതീ ബന്ധുക്കളും കേട്ടുതുടങ്ങിയിട്ടു കാലം ഒരു വ്യാഴവട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനടയ്ക്ക് അദ്ദേഹവുമായി അവർക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണപിള്ള ഇതിനുമുൻപുതന്നെ…
കേരളപ്പിറവി
കേരളസംസ്ഥാനം രൂപീകരിച്ചത് നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി എന്നറിയപ്പെടുന്നത് ഈ ദിനമാണ്. 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍നിന്നും സ്വതന്ത്രമായശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഭാഷാടിസ്ഥാനത്തില്‍ പല സംസ്ഥാനങ്ങളും ഉണ്ടാകാന്‍ കാരണം. തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ…
ശ്ലോകം
ഛന്ദശ്ശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് രചിച്ചിട്ടുള്ള നാലുവരി പദ്യങ്ങളാണ് ശ്ലോകങ്ങള്‍. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നാണ് പേര്. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങള്‍ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങള്‍ (യുഗ്മപാദങ്ങള്‍) എന്നും വിളിക്കുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ടുപാദങ്ങള്‍ ചേര്‍ന്നത് പൂര്‍വാര്‍ധം;…
എന്താണ് ശ്രേഷ്ഠഭാഷാ പദവി?
രണ്ടായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. മലയാളത്തിന് ഇതു ലഭിച്ചത് 2013 മേയ് 23നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗ തീരുമാനപ്രകാരമാണ്. അതിനുമുന്‍പ് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് രണ്ടായിരം വര്‍ഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി അതു…
സാഹിത്യവാരഫലം
സാഹിത്യവിമര്‍ശകന്‍ എം. കൃഷ്ണന്‍ നായര്‍ മലയാളത്തില്‍ എഴുതിയിരുന്ന ഒരു പ്രതിവാരപംക്തിയായിരുന്നു സാഹിത്യവാരഫലം. സാഹിത്യനിരൂപണങ്ങളുടെ ശുഷ്‌കശൈലിയില്‍ നിന്നു വ്യത്യസ്തമായി സാധാരണവായനക്കാരെ ആകര്‍ഷിക്കുന്ന മട്ടില്‍ എഴുതിയിരുന്ന ഈ പംക്തി ഏറെ ജനപ്രീതി നേടുകയും മൂന്ന് ആനുകാലികങ്ങളിലായി മുപ്പത്താറു വര്‍ഷം തുടരുകയും ചെയ്തു. 1969ല്‍ മലയാളനാടുവാരികയില്‍…
ഗ്രന്ഥശാലകള്‍ ചരിത്രം, നാള്‍വഴികള്‍
പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകള്‍ നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു.ദീര്‍ഘകാലം നിലനില്‍ക്കുന്നതും പെട്ടെന്ന് നശിക്കുന്നതുമായി രണ്ടുതരത്തില്‍ പെട്ട എഴുത്തുസമ്പ്രദായങ്ങള്‍ ഭാരതത്തില്‍ നിലനിന്നിരുന്നു. രാജശാസനങ്ങളാണ് ആദ്യവിഭാഗത്തില്‍. ഇത് ശിലകള്‍, ലോഹങ്ങള്‍ എന്നിവയിലായിരുന്നു. താലപത്രമെന്ന പേരില്‍ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്നതാണ് എഴുത്തോലകള്‍. പ്രാചീനഭാരതത്തില്‍ എ.ഡി 400നു മുന്‍പ്…