ഒരു ശ്വാസത്തില്‍ ദീര്‍ഘം ജീവിതത്തില്‍
    മരണത്തെ ഞാന്‍ എന്തിനു ഭയക്കണം
    അങ്ങകലെ പുക കുമിയുന്നത് കണ്ടു ഞാന്‍
    ധരിച്ചു പ്രവാചകന്‍ എനിക്കായ് അന്നം ഒരുക്കുന്നുവോ
വിശപ്പില്‍ കെടുതിയില്‍ ആര്‍ത്തിയോടെ
പാഞ്ഞു ഞാന്‍ അത് അന്തമല്ല എന്റെ ചുടലയാണ്.
എന്‍ ചുടലയ്ക്ക് മുന്നില്‍ മരണത്തിനായ് കാത്തുനിന്നു
ചുടലയില്‍ വെന്തടങ്ങും നേരത്തെന്‍
മാംസ ഭക്ഷിക്കാന്‍ കാത്തു നില്‍ക്കുന്നു കഴുകന്‍മാര്‍
സദ്യയ്ക്കു ശേഷം മിച്ചം വന്ന എല്ലുകള്‍
മാതാപിതാക്കള്‍ ക്രിയ ചെയ്യുമോ എന്നു ചിന്തിക്കവേ
ദൂരയതാ കാലന്റെ തേരാളി എന്നിലേക്ക്
അടുക്കുന്നത് അറിഞ്ഞുഞാന്‍
ചെയ്ത തെറ്റുകള്‍ ചിന്തിച്ചുമിഴിനീര്‍ തൂകവേ
എന്‍ ആയുസ്‌സ് കുറയുന്നതറിത്തു ഞാന്‍
ജീവിതമെന്ന മായയില്‍ മുങ്ങവേ
എല്ലാം വെറും നിഷ്ഫലം
ഞാനിതാ മരണത്തിനായ് എന്‍
ചുടലയില്‍ കാവലാളായ് നില്‍ക്കുന്നു
എത്രനാളുകള്‍ എന്ന് അറിയാത്തയത്ര കാത്തിരുപ്പ്
ഒരു തുള്ളിജലത്തിനായ് കേഴുമ്പോള്‍
ഒരിറ്റു ജലം നാവിലേക്ക് മറ്റിക്കണം
ദയവായി കരയരുത് നാളെ നീയുംഎന്നിലേക്ക് എത്തും.

                   

മൊബൈല്‍: 9656439003