ആദ്യമായി വന്നു ഞാന്‍ കവികള്‍ക്കിടയില്‍
കവിതതന്‍ മഹാസമുദ്രത്തില്‍
സമുദ്രത്തിന്‍ നടുവില്‍ കൊച്ചു ദ്വീപില്‍വസിക്കും-
കവികളെ കാണാന്‍ ഞാന്‍ ഓടിയെത്തി
തീരത്തു പകച്ചു നില്‍ക്കുമെന്നില്‍
പകര്‍ന്നു ധൈര്യംതിരയും വരികള്‍
കൊണ്ടുപോയി എന്നെദ്വീപിലേക്ക്
കാറ്റില്‍ അലിഞ്ഞൊരായീണങ്ങള്‍
സ്വാഗതം ചെയ്തു ദ്വീപിലേക്കെന്നെ
കവിതതന്‍ ചക്രവര്‍ത്തികള്‍
അത്ഭുതത്തോടെ ഞാന്‍ നിന്നു
എന്‍ മനസ്‌സാക്ഷിയില്‍ ചോദ്യമുണര്‍ന്നു
സത്യമോ? ഇതുവെറുംസ്വപ്നമോ?
എന്‍ ഹൃദയമിടുപ്പുക്കൂടുന്നുവോ?
പുണര്‍ന്നു ആത്മവിശ്വാസത്തിന്‍കരങ്ങളാല്‍
കൈപിടിച്ചെന്നെകൊണ്ടുപോയി
കവിതതന്‍ കാണാമറയത്തേയ്ക്ക്
സന്തോഷത്തോടെ ചുവടുവച്ചു ഞാന്‍
എഴുതിതൂലികകൊണ്ടൊരു കവിത
ശരിയാണോ അറിയില്ല? തെറ്റാണോ അറിയില്ല?
അറിയാം, എന്‍ ഭയം ഓടിപ്പോയി
നന്ദി പറയുന്നു ഞാന്‍ കടലോളം
അവര്‍തന്‍ കാലടികള്‍ പൂജിക്കാന്‍ കൊതിക്കുന്നു
ആകെ ഒരു വിഷമം ബാക്കി ഇന്ന്
കവിതതന്‍ ഈ ദ്വീപും സമുദ്രവും
വിടവാങ്ങണം എനിക്ക്
എന്നെപ്പോലൊത്തിരിപേര്‍ക്ക്
യാത്രചോദിക്കുന്നില്ല ഞാന്‍ ഇന്ന്
നാളെഞാന്‍ ഇവിടെ തിരിച്ചുവരും
ഒരിക്കലും മറക്കില്ല ഈ ദിനങ്ങള്‍
എന്‍ജീവിതയാത്രയില്‍ ഒരിക്കലും.

നിര്‍മ്മല ഭവന്‍സ്‌കൂള്‍
തിരുവനന്തപുരം
മൊബൈല്‍: 9446191425