അനുഭവം

ഞാന്‍ ഒരു ദിവസം പൊന്മുടിയിലേക്ക് യാത്ര പോയി. പച്ചപ്പരവതാനി വിരിച്ചതു പോലുള്ള മലനിരകള്‍. അവ ആകാശത്ത് തട്ടിനില്ക്കുന്നതുപോലെ… ഇതെല്ലാം ആസ്വദിച്ച് നടന്നപ്പോഴാണ് എന്റെ ശ്രദ്ധയില്‍ ഒരു വൃക്ഷം ഇടംപിടിച്ചത്. അത് മറ്റൊന്നും അല്ല- ഒരു കുഞ്ഞു പേര. ഒരു തുമ്പച്ചെടിയുടെ വലിപ്പമുള്ള പേര. നിറെയെ പഴുത്ത പേരയ്ക്ക. ആ നിമിഷംവരെ ഞാന്‍ അങ്ങനെ ഒരു പേര കണ്ടിട്ടില്ലായിരുന്നു.
    ഞാന്‍ അച്ഛനോട് ചോദിച്ചു, ഇത് നമുക്ക് കൊണ്ടുപോയാലോ എന്ന്. അച്ഛന്‍ മറുപടി തന്നത് ഇങ്ങനെയാണ്- ഈ പേര കണ്ടപ്പോള്‍ നിനക്ക് എത്ര സന്തോഷം ഉണ്ടായോ അതുപോലെ മറ്റുള്ളവര്‍ക്കും ഇത് കാണുമ്പോള്‍ സന്തോഷം തോന്നും എന്ന്.
    ഈ യാത്രയില്‍ നിന്നും ഞാന്‍ ഒരു അറിവുനേടി. നമുക്കു ചുറ്റും പല തരത്തിലുള്ള സസ്യങ്ങള്‍ ഉണ്ട്. എന്നാല്‍ അവയെ നാം ശ്രദ്ധിക്കുന്നില്ല.

അഖിലേഷ് കുമാര്‍ എസ്.യു.
ക്‌ളാസ് 9
ഗവ. ട്രൈബല്‍ സ്‌കൂള്‍
മീനാങ്കല്‍