കുഞ്ഞേ തുള്ളാന്‍ സമയമില്‌ളിപേ്പാള്‍
കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍

എന്നുമെന്റെ ചിറകിന്റെ കീഴില്‍
നിന്നു നിന്റെ വയറു നിറയ്ക്കാം

എന്ന് തോന്നുന്ന തോന്നലു വേണ്ട
നിന്റെ ജീവിതം നിന്‍ കാര്യം മാത്രം

നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു

അന്നു ഞാനും ഉടപ്പിറന്നോളും
ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍

അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി
ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും

കൊത്തി മാറ്റിയൊരിക്കല്‍ അതില്‍ പിന്നെ
എത്ര രാവിന്റെ തൂവല്‍ കൊഴിഞ്ഞു

നേരമായി നിനക്കു ജീവിക്കാന്‍
നേരമിന്നു തിരക്കു കൂട്ടുന്നു

മുണ്ടകന്‍ കണ്ടാലറിയോടാ

മുണ്ടകന്‍ കണ്ടാലറിയോടാ
മുണ്ടകന്‍ കണ്ടാലറിയില്‌ള

പുഞ്ചയ്ക്ക് തേവാനറിയോടാ
പുഞ്ചയ്ക്ക് തേവാനറിയില്‌ള

മുണ്ടു മുറുക്കിയുടുത്തേ നിന്നെ
ഇക്കണ്ട കാലം പഠിപ്പിച്ചു

എന്തു കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു

കണ്ടം കുത്താനറിയോടാ
വരമ്പ് മാടാനറിയോടാ

ആറ്റുമ്മണമ്മലെ പാട്ടറിയോ

വട്ടക്കളിയുടെ ചോടറിയോ

കുറുന്തോട്ടിത്തല കണ്ടറിയോ
കഞ്ഞിക്കൂര്‍ക്ക മണത്തറിയോ

നാട്ടുമരുന്നിന്റെ പേരറിയോ
നാടന്‍ പാട്ടിന്റെ ചൂരറിയോ

എന്തു കുന്തം പഠിച്ചെന്റെ ചെക്കാ
എന്തേ നിന്നെ പഠിപ്പിച്ചു