ജില്ലാകേന്ദ്രം: കോഴിക്കോട്
ജനസംഖ്യ: 28,79,131
സ്ത്രീ-പു.അനുപാതം: 1058/1000
സാക്ഷരത: 85%
കോര്‍പ്പറേഷന്‍: കോഴിക്കോട്
മുനിസിപ്പാലിറ്റികള്‍: വടകര, കൊയിലാണ്ടി
താലൂക്കുകള്‍: കോഴിക്കോട്, കൊയിലാണ്ടി, വടകര
വില്ലേജുകള്‍: 117
ബേ്‌ളാക്ക് പഞ്ചായത്തുകള്‍: വടകര, തൂണേരി, കുവശമ്മല്‍, തോടന്തൂര്‍, മേലടി, പേരാമ്പ്ര, ബാലുശേ്ശരി, പന്തലായനി, ചേളന്തൂര്‍, കൊടുവള്ളി, കുന്നമംഗലം, കോഴിക്കോട്.
ഗ്രാമപഞ്ചായത്തുകള്‍: 78
മെയിന്റോഡുകള്‍: എന്‍. എച്ച് 17, എന്‍. എച്ച് 212
ചരിത്രം
കോഴിക്കോട് എന്ന വാക്കിന്റെ അറബി തല്‍സമമായ കാലിക്കൂട്ട് എന്നതിന് ഇംഗ്‌ളീഷുകാര്‍  നല്‍കിയ പേരാണ് കാലിക്കറ്റ്. കോഴിത്തുറമുഖം എന്നും വിളിക്കും. കോയില്‍ (കൊട്ടാരം) കോട് (കോട്ടകള്‍നിറഞ്ഞ) എന്നതില്‍ നിന്നാണ് കോഴിക്കോട് ഉണ്ടായതെന്ന ഒരു വാദമുണ്ട്. പോര്‍ട്ടുഗലില്‍ നിന്ന് വ്യാപാരദൗത്യവുമായി വാസ്‌കോഡിഗാമ 1498 ല്‍ വന്നിറങ്ങിയത് കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്താണ്. 1957 ജനുവരി ഒന്നിനാണ് കോഴിക്കോട് ജില്ല പിറവിയെടുത്തത്.

ഭൂമിശാസ്ത്രം
ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍തീരത്താണ് കോഴിക്കോട്. വടക്ക് കണ്ണൂര്‍ ജില്ലയും കിഴക്ക് വയനാട് ജില്ലയും തെക്ക് മലപ്പുറം ജില്ലയുമാണ്. പടിഞ്ഞാറ് അറബിക്കടലാണ്. മൂന്നു വ്യത്യസ്തമേഖലകളാണ് കോഴിക്കോട് ജില്ലയിലുള്ളത്. മണല്‍ നിറഞ്ഞ പ്രദേശം, പാറക്കെട്ടുകള്‍ നിറഞ്ഞ ഉയര്‍ന്നതലം, പശ്ചിമഘട്ടത്തിലെ കുന്നുകള്‍. ഇടനിലങ്ങള്‍. മൊത്തം 2344 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മണല്‍തീരമെന്നു പറയാവുന്നത് 362.85 ചതുരശ്ര കിലോമീറ്ററാണ്. ഇടനാട് 1343.50 ചതുരശ്രകിലോമീറ്ററും കുന്നുംകാടും 637 ചതുരശ്ര കിലോമീറ്ററുമാണ്.

അടിസ്ഥാന വസ്തുതകള്‍
ബേപ്പൂര്‍സുല്‍ത്താന്‍ എന്നറിയപ്പെട്ട പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമമദ്ബഷീറിന്റെ ജന്മസ്ഥലം.
വയനാട് ചുരം എന്നറിയപ്പെടുന്നത് പൂര്‍ണ്ണമായും കോഴിക്കോട് ജില്ലയിലാണ്.
തച്ചോളി ഒതേനന്റെയും മറ്റു വടക്കന്‍ വീരകഥാ നായകരുടെയും നാട്. തച്ചോളി മാണിക്കോത്ത് തറവാട് വടകരയിലാണ്.ലോകനാര്‍കാവും ഇവിടെ.
കാലികോ എന്നറിയപ്പെടുന്ന കമ്പളങ്ങള്‍ക്ക് പ്രശസ്തി.
ജ്ഞാനപീഠം ജേതാവ് എസ്.കെ. പൊറ്റെക്കാടിന്റെ നാട്.
ഈസ്റ്റ്ഹില്ലിലാണ് പഴശ്ശിരാജ മ്യൂസിയം.