സര്‍ഗം ഏഴ്

 

ശ്ലോകം
അത്രാന്തരേ ച കുലടാകുലവര്‍ത്മഘാത
സഞ്ജാതപാതകഇവ സ്ഫുടലാഞ്ഛനശ്രീ :!
വൃന്ദാവനാന്തര മദീപയദംശുജാലൈ
ര്‍ദ്ദിക് സുന്ദരീവദനചന്ദനബിന്ദുരിന്ദു:

പ്രസരതി ശശധരബിംബേ
വിഹിതവിളംബേ ച മാധവേ വിധുരാ !
വിരചിത വിവിധ വിലാപം
സാ പരിതാപം ചകാരോച്ചൈ !

പരിഭാഷ
കെല്‌പേറുന്നൊരു രാധ തന്റെ മദനോന്മാദോദയം താദൃശം
പൊല്‍പുമാതൃമണാളനായ ഭഗവാന്‍ കേട്ടിട്ടഘം തേടിനാന്‍
അപ്പോള്‍ ചന്ദ്രനുദിക്കക്കൊണ്ടുമജനുഞ്ചെല്ലായ്ക കൊണ്ടും ക്ഷണാല്‍
പൊയ്‌പോം ജീവിതമെന്നുറച്ചു പരിദേവിച്ചു ചിരം രാധികാ