പതിനാലാം അഷ്ടപദി ഭാഷ

 

സുരതരുണി സമയാമൊരവളെ ഹരി
സുരതരണേന സുഖിപ്പിക്കുന്നു
കാരണമിതറിയാ കൃഷ്ണന്‍ വരായ്വാന്‍ കാരണമിതറിയാ
കണവനിഹ വരാത്തതിനു പര (കാരണമിതറിയാ)

അവളുടെ കാമവികാരം കണ്ടജന്‍
വിവശത പൂണ്ടു മറന്നു മറ്റെല്ലാം (കാരണമിതറിയാ)

മധുരിപുവിനെ മാന്മിഴിയാളിപ്പോള്‍
അധരപാനംചെയ്തു രമിച്ചീടുന്നു (കാരണമിതറിയാ)

കുചയുഗം കുലുങ്ങുന്നു കുണ്ഡലമാടുന്നു
കചഭരമഴിയുന്നു കാമിനിക്കധനാ (കാരണമിതറിയാ)

ലജ്ജകൊണ്ടവളെ ഹസിപ്പിക്കുന്നു ഹരി
ലലന കപോതരുതം കരുതുന്നു (കാരണമിതറിയാ)

പുളകമണിഞ്ഞു വിറച്ചു വിയര്‍ത്തവള്‍
പുരുഷായിതം ചെയ്തു കണ്ണടയ്ക്കുന്നു (കാരണമിതറിയാ)

ശ്രമജലവുമണിഞ്ഞു കാമിനി
രമണന്റെ മാറത്തു വീണുറങ്ങുന്നു (കാരണമിതറിയാ)

ശ്രീജയദേവനെയും കൃഷ്ണനെയും
രാജേന്ദ്രനെയും വന്ദിക്കുന്നേന്‍ (കാരണമിതറിയാ)

ശ്ലോകം
വിരഹപാണ്ഡുമുരാരിമുഖാംബുജ
ദ്യുതിരയം തിരയന്നപി വേദനാം !
വിധുരതീവ തനോതി മനോഭുവ
സ്സുഹൃദയേ ഹൃദയേ മദനവ്യഥാം !

പരിഭാഷ
കലുഷമോചന കൃഷ്ണമുഖോപമാം
കലിതവാനപി ചന്ദ്രനിവന്‍ കലന്‍
ജലജബാണനു ബന്ധുവിയോഗിനീര്‍
ജ്ജളനെരിപ്പതിനാരഭതേധുനാ