സര്‍ഗം പത്ത്

 

ശ്ലോകം

അത്രാന്തരേ മസൃണരോഷവശാദസീമ
നിശ്വാസ നിസ്സഹമുഖീം സുമുഖിമുപേത്യ !
സവ്രീളവീക്ഷിതസഖീ വദനാം ദിനാന്തേ
സാനന്ദഗല്‍ഗദപദം ഹരിരിത്യുവാച!!

പരിഭാഷ

അപ്പോളഹോ വരസഖീവചനേന കോപം
പോയ്‌പോയ രാധയുടെ കുഞ്ജമൂപേത്യ കൃഷ്ണന്‍
ചില്‍പുരുഷന്‍ ചിതമെഴും ദിവസാവസാനേ
പൊല്‍പുമകള്‍ക്കുപമയാമവളോടവാദീല്‍