ഇരുപത്തിരണ്ടാം അഷ്ടപദി ഭാഷ

 

ചന്ദ്രനുദിക്കമ്പോള്‍ കരകവിയാന്‍
ചലമായ കടലെന്ന പോലെ
നന്ദ്രി െവടിഞ്ഞരാന്നുടെ മുഖംകണ്ടിട്ടു
തരളവികാരനായൊരു കൃഷ്ണന്റെ
മടിയിലിരുന്നു മതിമുഖി രൂപംകണ്ടു
മടവയരണിമുടിരാധിക മദനപിതാവിനെ
പുണര്‍ന്നുകൊണ്ടവന്റെ (മടിയിലിരുന്നു…)

പതകടെ തതിയെ വഹിച്ചെമുനയുടെ
പടുതതങ്കും ജലപുരം പോലെ
ബത മൗക്തികമാല ചാര്‍ത്തി വിളങ്ങും
ബലദേവാനന്തരജാതന്റെ (മടിയിലിരുന്നു…)

പരിചൊടു ഗൗരപരാഗം ചുഴലവും
കരുതിയ കരിംകൂവളപ്പൂപോലെ
പരിഹിത പീതാംബരനായിരുന്നിട്ടു
കരളിനെ കവരുന്ന മുകില്‍വര്‍ണ്ണന്റെ (മടിയിലിരുന്നു…)

അഞ്ജനമെഴുതിയ കണ്ണിണയാകും
ഖഞ്ജനയുഗളം കളിക്കുന്ന മുഖമാം
മഞ്ജുളകഞ്ജം കൊണ്ടാത്മാവിനെ
രഞ്ജിപ്പിച്ച രമാരമണന്റെ (മടിയിലിരുന്നു…)

കവിളിനിണങ്ങിയ കുണ്ഡലയുഗളംകൊണ്ടും
ധവളസ്മിതരുചികൊണ്ടും

പവിഴനിറംപെറുമധരംകൊണ്ടും
വിവശതനല്‍കും നളിനാക്ഷന്റെ (മടിയിലിരുന്നു…)

ശ്യാമളമായ ശരീരം മുഴുവന്‍
കോമളിമാവും ചേരും കോപ്പും
രോമാഞ്ചവുമണിഞ്ഞഴകൊടു വാഴും
രാമാനുജനെ രസിപ്പിച്ചവന്റെ (മടിയിലിരുന്നു…)

ഏഷാജയദേവകവിവരകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമാകട്ടെ കണ്‌ഠേ, സുജനം
ദൂഷണം പൊറുക്ക തൊഴുന്നേനനിശം (മടിയിലിരുന്നു…)

ശ്ലോകം

അതിക്രമ്യാപാംഗം ശ്രവണപഥരര്യന്തഗമന
പ്രയാസേനൈവാക്ഷ്‌ണോസ്തരളതര ഭാവം ഗമിതയോഃ ്യു
തദാനീം രാഗായാഃ പ്രിയതരസമാലോകസമയേ
പപാത സ്വേദാംഭഃ പ്രകര ഇവ ഹര്‍ഷാശ്രു നിവഹഃ ്യു്യു

ഭജന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഫിത
സ്മിതം യാതേ ഗേഹാല്‍ ബഹിരവഹിതാളീപരിജനേ ്യു
പ്രിയാസ്യം പശ്യന്ത്യാഃ സ്മരസമരസാകൂതസുഭഗം
സലജ്ജാ ലജ്ജാപി വൃഗമദതിദൂരം മൃഗദശഃ ്യു്യു

ജയശ്രീവിസ്രസ്‌തൈര്‍മ്മഹിത ഇവ മന്ദാരകുസുമൈഃ
പ്രകീര്‍ണ്ണാസൃഗ്വിന്ദുര്‍ജ്ജയതി ഭുജദണ്ഡോസുരജിതഃ ്യു
നിജക്രീഡാപീഡാഹത കുവലയാപീഡകരിണോ
രണേ സിന്ദൂരേണ ച്യുതരണമുദാ മുദ്രിത ഇവ ്യു്യു

 

ശ്ലോകം

ഗതവതി സഖീവൃന്ദേ മന്ദത്രപാഭരനിര്‍ഭര
സ്മരപരവശാകൂത സ്യൂതസ്മിതസ്‌നപിതാധരാം ്യു
സരസമലസം ദൃഷ്ട്വാ ദൃഷ്ട്വാ മുഹൂര്‍ന്നവപല്ലവ
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം ്യു്യു

പരിഭാഷ

സഖീജനം പോയശേഷം
സുഖീസ ഭഗവാന്‍ മുദാ
രാധയോടരുളിച്ചെയ്തു
ബാധതീര്‍പ്പാനിമാം ഗിരം