ഭരതന്റെ വനയാത്ര

ചിത്തേ നിനക്കിതു തോന്നിയതത്ഭുത
മുത്തമന്മാരിലത്യുത്തമനല്‌ള്‌ലോ നീ.
സാധുക്കളേവം പുകഴ്ത്തുന്ന നേര
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്‌നനോടു കൂടെപ്പുറപെ്പട്ടിതു;
തത്ര സുമന്ത്രനിയോഗേന സൈന്യവും
സത്വരം രാമനെക്കാണാന്‍ നടന്നിതു
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും
രാജദാരങ്ങള്‍ കൌസല്യാദികള്‍ തദാ
രാജീവനേത്രനെക്കാണാന്‍ നടന്നിതു.
താപസസ്രേഷ്ഠന്‍ വസിഷ്ഠനും പത്‌നിയും
താപസവൃന്ദേന സാകം പുറപെ്പട്ടു.
ഭൂമി കിളര്‍ന്നു പൊങ്ങീടും പൊടികളും
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു.
രാഘവാലോകനാനന്ദവിവശരാം
ലോകരറിഞ്ഞില്‌ള മാര്‍ഗ്ഗഖേദങ്ങളും.
ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടന്‍
ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട.
കേകയപുത്രീസുതന്‍ പടയോടുമി
ങ്ങാഗതനായതു കേട്ടുഗുഹന്‍ തദാ
ശങ്കിതമാനസനായ്‌വന്നു തന്നുടെ
കിങ്കരന്‍മാരോടു ചൊന്നാനതുനേരം:
ബാണചാ!പാതിശസ്ത്രങ്ങളും കൈക്കോണ്ടു
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്
നില്പിനെല്‌ളാവരും ഞാനങ്ങു ചെന്നു ക
ണ്ടിപേ്പാള്‍ വരുന്നതുമുണ്ടു വൈകീടാതെ.
അന്തികേ ചെന്നു വന്ദിച്ചാലനുടെ
യന്തര്‍ഗ്ഗതമറിഞ്ഞീടുന്നതുണ്ടലേ്‌ളാ.
രാഘവനോടൂ വിരോധത്തിനെങ്കിലോ
പോകരുതാരുമിവരിനി നിര്‍ണ്ണയം
ശുദ്ധരെന്നാകില്‍ കടത്തുകയും വേണം
പദ്ധതിക്കേതും വിഷാദവും കൂടാതെ.
ഇത്ഥം വിചാരിച്ചുറച്ചു ഗുഹന്‍ ചെന്നു
സത്വരം കാല്‍ക്കല്‍ നമസ്‌കരിച്ചീടിനാന്‍
നാനാവിധോപായനങ്ങളും കാഴ്ചവ
ച്ചാനന്ദപൂര്‍വ്വം തൊഴുതു നിന്നീടിനാന്‍
ചീരാംബരം ഘനശ്യാമം ജടാധരം
ശ്രീരാമമന്ത്രം ജപന്തമനാരതം
ധീരം കുമാരം കുമാരോപമം മഹാ
വീരം രഘുവരസോദരം സാനുജം
മാരസമാനശരീരം മനോഹരം
കാരുണ്യസാഗരം കണ്ടു ഗുഹന്‍ തദാ
ഭൂമിയില്‍ വീണു ഗുഹോഹമിത്യുകത്വാ പ്ര
ണാമവും ചെയ്തു,ഭരതനുമന്നേരം
ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ
ഭകതം വയസ്യമനാമയവാക്യവും
ഉകത്വാ ഗുഹനോടു പിന്നെയും ചൊല്‌ളിനാന്‍: