കാരുണ്യമൂര്‍ത്തി കമലേക്ഷണന്‍ മധുവൈരി
സാരൂപ്യം ഭവിക്കെന്നു സാദരമരുള്‍ചെയ്തു.
അന്നേരം വിമാനമാരുഹ്യ ഭാസ്വരം ഭാനു
സന്നിഭം ദിവ്യരൂപംപൂണ്ടൊരു ജടായുവും 1660
ശംഖാരിഗദാപത്മമകുടപീതാംബരാ
ദ്യങ്കിതരൂപംപൂണ്ട വിഷ്ണുപാര്‍ഷദന്മാരാല്‍
പൂജിതനായി സ്തുതിക്കപെ്പട്ടു മുനികളാല്‍
തേജസാ സകലദിഗ്വവ്യാപ്തനായ്ക്കാണായ് വന്നു.
സന്നതഗാത്രത്തോടുമുയരേക്കൂപ്പിത്തൊഴു
തുന്നതഭക്തിയോടേ രാമനെ സ്തുതിചെയ്താന്‍ഃ

ജടായുസ്തുതി

അഗണ്യഗുണമാദ്യമവ്യയമപ്രമേയ
മഖിലജഗല്‍സൃഷ്ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്മി സന്തതം രാമം. 1670
മഹിതകടാക്ഷവിക്ഷപിതാമരശൂചം
രഹിതാവധിസുഖമിന്ദിരാമനോഹരം
ശ്യാമളം ജടാമകുടോജ്ജ്വലം ചാപശര
കോമളകരാംബുജം പ്രണതോസ്മ്യ!ഹം രാമം.
ഭൂവനകമനീയരൂപമീഡിതം ശത
രവിഭാസുരമഭീഷ്ടപ്രദം ശരണദം
സുരപാദപമൂലരചിതനിലയനം
സുരസഞ്ചയസേവ്യം പ്രണതോസ്മ്യ!ഹം രാമം.
ഭവകാനനദവദഹനനാമധേയം
ഭവപങ്കജഭവമുഖദൈവതം ദേവം 1680
ദനുജപതികോടി സഹസ്രവിനാശനം
മനുജാകാരം ഹരിം പ്രണതോസ്മ്യ!ഹം രാമം.
ഭവഭാവനാദൂരം ഭവത്സ്വരൂപിണം
ഭവഭീവിരഹിതം മുനിസേവിതം പരം
ഭവസാഗരതരണാംഘൃപോതകം നിത്യം
ഭവനാശായാനിശം പ്രണതോസ്മ്യ!ഹം രാമം.
ഗിരിശ ഗിരിസുതാഹൃദയാംബുജവാസം
ഗിരിനായകധരം ഗിരിപക്ഷാരിസേവ്യം