ഭോജനത്തിനു ഫലമൂലങ്ങള്‍ നല്‍കീടിനാള്‍.
പൂജയും പരിഗ്രഹിച്ചാനന്ദിച്ചിരുന്നിതു
രാജീവനേത്രന്മാരാം രാജനന്ദനന്മാരും.
അന്നേരം ഭക്തിപൂണ്ടു തൊഴുതു ചൊന്നാളവള്‍ഃ
‘ധന്യയായ് വന്നേനഹമിന്നു പുണ്യാതിരേകാല്‍. 1930
എന്നുടെ ഗുരുഭൂതന്മാരായ മുനിജനം
നിന്നെയും പൂജിച്ചനേകായിരത്താണ്ടു വാണാര്‍.
അന്നു ഞാനവരെയും ശുശ്രൂഷിച്ചിരുന്നിതു
പിന്നെപേ്പായ് ബ്രഹ്മപദം പ്രാപിച്ചാരവര്‍കളും.
എന്നോടു ചൊന്നാരവ’രേതുമേ ഖേദിയാതെ
ധന്യേ! നീ വസിച്ചാലുമിവിടെത്തന്നെ നിത്യം.
പന്നഗശായി പരന്‍പുരുഷന്‍ പരമാത്മാ
വന്നവതരിച്ചിതു രാക്ഷസവധാര്‍ത്ഥമായ്.
നമ്മെയും ധര്‍മ്മത്തെയും രക്ഷിച്ചുകൊള്‍വാനിപേ്പാള്‍
നിര്‍മ്മലന്‍ ചിത്രകൂടത്തിങ്കല്‍ വന്നിരിക്കുന്നു. 1940
വന്നീടുമിവിടേക്കു രാഘവനെന്നാലവന്‍
തന്നെയും കണ്ടു ദേഹത്യാഗവും ചെയ്താലും നീ.
വന്നീടുമെന്നാല്‍ മോക്ഷം നിനക്കുമെന്നു നൂനം’
വന്നിതവ്വണ്ണം ഗുരുഭാഷിതം സത്യമലേ്‌ളാ.
നിന്തിരുവടിയുടെ വരവും പാര്‍ത്തുപാര്‍ത്തു
നിന്തിരുവടിയേയും ധ്യാനിച്ചു വസിച്ചു ഞാന്‍.
ശ്രീപാദം കണ്ടുകൊള്‍വാന്‍ മല്‍ഗുരുഭൂതന്മാരാം
താപസന്മാര്‍ക്കുപോലും യോഗം വന്നീലയലേ്‌ളാ.
ജ്ഞാനമില്‌ളാത ഹീനജാതിയിലുളള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്‌ളയലേ്‌ളാ. 1950
വാങ്ങ്മനോവിഷയമല്‌ളാതൊരു ഭവദ്രൂപം
കാണ്‍മാനുമവകാശം വന്നതു മഹാഭാഗ്യം.
തൃക്കഴലിണ കൂപ്പി സ്തുതിച്ചുകൊള്‍വാനുമി
ങ്ങുള്‍ക്കമലത്തിലറിയപേ്പാകാ ദയാനിധേ!”
രാഘവനതു കേട്ടു ശബരിയോടു ചൊന്നാ
‘നാകുലംകൂടാതെ ഞാന്‍ പറയുന്നതു കേള്‍ നീ.
പൂരുഷസ്ത്രീജാതീനാമാശ്രമാദികളല്‌ള
കാരണം മമ ഭജനത്തിനു ജഗത്ത്രയേ.
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്‌ള കാരണമേതും
മുക്തി വന്നീടുവാനുമില്‌ള മറ്റേതുമൊന്നും. 1960