ചാരുമകുട കടകകടിസൂത്ര
ഹാരമകരമണിമയകുണ്ഡല
നൂപുരഹേമാംഗദാദി വിഭൂഷണ
ശോഭിതരൂപം വസിക്ക മേ മാനസേ
മറ്റെനിയ്‌ക്കേതുമേ വേണ്ടാ വരം വിഭോ!
പറ്റായ്ക ദുസ്‌സംഗമുള്ളിലൊരിക്കലും’
ശ്രീരാമദേവനതു കേട്ടവളോടു
ചാരുമന്ദസ്മിതം പൂണ്ടരുളിച്ചെയ്തു
‘ഏവം ഭവിക്ക നിനക്കു മഹാഭാഗേ!
ദേവീ നീ പോക ബദര്യാശ്രമസ്ഥലേ
തത്രൈവ നിത്യമെന്നെ ധ്യാനവും ചെയ്തു
മുക്ത്വാ കളേബരം പഞ്ചഭൂതാത്മകം
ചേരുമെങ്കല്‍ പരമാത്മനി കേവലേ
തീരും ജനനമരണദുഃഖങ്ങളും’
ശ്രുത്വാ രഘൂത്തമവാക്യാമൃതം മുദാ
ഗത്വാ തദൈവ ബദര്യാശ്രമസ്ഥലേ
ശ്രീരാമദേവനെ ധ്യാനിച്ചിരുന്നുടന്‍
നാരായണപദം പ്രാപിച്ചിതവ്യയം

അംഗദാദികളുടെ സംശയം

മര്‍ക്കടസഞ്ചയം ദേവിയെയാരാഞ്ഞു
വൃകഷഷണ്ഡേഷു വസിക്കും ദശാന്തരേ
എത്രദിവസം കഴിഞ്ഞിതെന്നും ധരാ
പുത്രിയെയെങ്ങുമേ കണ്ടുകിട്ടായ്കയും
ചിന്തിച്ചു ഖേദിച്ചു താരാസുതന്‍ നിജ
ബന്ധുക്കളായുള്ളവരോടു ചൊല്‌ളിനാന്‍
‘പാതാളമുള്‍പുക്കുഴന്നു നടന്നു നാ
മേതുമറിഞ്ഞീല വാസരം പോയതും
മാസമതീതമായ് വന്നിതു നിര്‍ണ്ണയം
ഭൂസുതയെക്കണ്ടറിഞ്ഞതുമില്‌ള നാം
രാജനിയോഗമനുഷ്ഠിയാതെ വൃഥാ
രാജധാനിയ്ക്കു നാം ചെല്‌ളുകിലെന്നുമേ
നിഗ്രഹിച്ചീടുമതിനില്‌ള സംശയം
സുഗ്രീവശാസനം നിഷ്ഫലമായ് വരാ
പിന്നെ വിശേഷിച്ചു ശത്രുതനയനാ
മെന്നെ വധിയ്ക്കുമതിനിലെ്‌ളാരന്തരം
എന്നിലവന്നൊരു സമ്മതമെന്തുള്ള
തെന്നെ രക്ഷിച്ചതു രാമന്‍ തിരുവടി
രാമകാര്യത്തെയും സാധിയാതെ ചെല്‍കില്‍
മാമകജീവനം രകഷിയ്ക്കയില്‌ളവന്‍
മാതാവിനോടു സമാനയാകും നിജ
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവന്‍
പാപി ദുരാത്മാവിവനെന്തരുതാത്തതും?
തല്‍പാര്‍ശ്വദേശേ ഗമിയ്ക്കുന്നതില്‌ള ഞാ
നിപേ്പാളിവിടെ മരിക്കുന്നതേയുള്ളു
വല്‌ളപ്രകാരവും നിങ്ങള്‍ പോയ്‌ക്കൊള്‍കെന്നു
ചൊല്‌ളിക്കരയുന്ന നേരം കപികളും
തുല്യദുഃഖേന ബാഷ്പം തുടച്ചന്‍പോടു
ചൊല്‌ളിനാര്‍ മിത്രഭാവത്തോടു സത്വരം
‘ദുഃഖിക്കരുതൊരു ജാതിയുമിങ്ങനെ
രക്ഷിപ്പതിനുണ്ടു ഞങ്ങളറിക നീ
ഇന്നും നാം പോന്ന ഗുഹയിലകം പുക്കു
നന്നായ് സുഖിച്ചു വസിക്കാം വയം ചിരം
സര്‍വ്വസൗഭാഗ്യസമന്വിതമായൊരു
ദിവ്യപുരമതു ദേവലോകോപമം
ആരാലുമിലെ്‌ളാരുനാളും ഭയം സഖേ!
തരേയ പോക നാം വൈകരുതേതുമേ’
അംഗദന്‍ തന്നോടിവണ്ണം കപികുല
പുംഗവന്മാര്‍ പറയുന്നതു കേള്‍ക്കയാല്‍
ഇംഗിതജ്ഞന്‍ നയകോവിദന്‍ വാതജ
നംഗദനെത്തഴുകിപ്പറഞ്ഞീടിനാന്‍
‘എന്തൊരു ദുര്‍വ്വിചാരം? യോഗ്യമല്‌ളിദ
മന്ധകാരങ്ങള്‍ നിനയായ്‌വിനാരുമേ
ശ്രീരാമനേറ്റം പ്രിയന്‍ ഭവാനെന്നുടെ
താരാസുതനെന്നു തന്മാനസേ സദാ