കൗശികാത്മജനോടും വസിഷ്ഠനോടും കൂടി
വിശദസ്മിതപൂര്‍വ്വം പറഞ്ഞു ജനകനും:
‘മുന്നം നാരദനരുള്‍ചെയ്തു കേട്ടിരിപ്പു ഞാ
നെന്നുടെ മകളായ സീതാവൃത്താന്തമെല്‌ളാം
യാഗഭൂദേശം വിശുദ്ധ്യാര്‍ത്ഥമായുഴുതപേ്പാ
ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്‌നം
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാന്‍
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
പുത്രിയായ് വളര്‍ത്തു ഞാനിരിക്കും കാലത്തിങ്ക
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
എന്നോടു മഹാമുനിതാനരുള്‍ചയ്താനപേ്പാള്‍:
‘നിന്നുടെ മകളായ സീതാവൃത്താന്തം കേള്‍ നീ
പരമാനന്ദമൂര്‍ത്തി ഭഗവാന്‍ നാരായണന്‍
പരമാത്മാവാമജന്‍ ഭക്തവത്സലന്‍ നാഥന്‍
ദേവകാര്യാര്‍ത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്
ദേവേന്ദ്രവിരിഞ്ചരുദ്രാദികളര്‍ത്ഥിക്കയാല്‍
ഭൂമിയില്‍ സൂര്യാന്വയേ വന്നവതരിച്ചിതു
രാമനായ് മായാമര്‍ത്ത്യവേഷമ്പൂണ്ടറിഞ്ഞാലും.
യോഗേശ്വരന്‍ മനുഷ്യനായിടുമ്പോളതുകാലം
യോഗമായാദേവിയും മാനുഷവേഷത്തോടെ
ജാതയായിതു തവ വേശ്മനി തല്‍ക്കാരണത്താല്‍
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ’
ഇത്ഥം നാരദനരുളിച്ചെയ്തു മറഞ്ഞിതു
പുത്രിയായ് വളര്‍ത്തിതു ഭക്തികൈക്കൊണ്ടു ഞാനും
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
എന്നതോര്‍ത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
പന്നഗവിഭൂഷണന്‍തന്നനുഗ്രഹശക്ത്യാ.
മൃത്യുശാസനാചാപം മുറിച്ചീടുന്ന പുമാന്‍
ഭര്‍ത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
ചിത്തത്തില്‍ നിരൂപിചുവരുത്തി നൃപന്മാരെ
ശക്തിയില്‌ളിതിനെന്നു പൃഥ്വീപാലകന്മാരും
ഉദ്ധതഭാവമെല്‌ളാമകലെക്കളഞ്ഞുടന്‍
ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരലേ്‌ളാ
അത്ഭുതപുരുഷനാമുല്പലനേത്രന്‍തന്നെ
ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേന്‍ ‘ഭാഗ്യവശാല്‍.”
ദര്‍പ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്തിതു ജനകനും:
”അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
ശകതിയാം ദേവിയോടും യുകതനായ് കാണ്‍കമൂലം