ദിവ്യൗഷധഫലം

ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും
മാരുതി കണ്ടു വണങ്ങി നോക്കും വിധൌ
ഔഷധാവാസമൃഷഭാദ്രിയും കണ്ടി
തൌഷധമൊന്നുമേ കണ്ടതുമില്‌ളലേ്‌ളാ.
കാണാഞ്ഞു കോപിച്ചു പര്‍വ്വതത്തെപ്പറി
ചേണാങ്കബിംബംകണക്കെപ്പിടിച്ചവന്‍
കൊണ്ടുവന്നന്‍പോടു രാഘവന്‍മുമ്പില്‍വ
ച്ചിണ്ടല്‍തീര്‍ത്തീടിനാന്‍വമ്പടയ്ക്കന്നേരം
കൊണ്ടല്‍നേര്‍വര്‍ണ്ണനും പ്രീതിപൂണ്ടാന്‍നീല
കണ്ഠനുമാനന്ദമായ് വന്നിതേറ്റവും
ഔഷധത്തിന്‍കാറ്റു തട്ടിയ നേരത്തു
ദോഷമകന്നെഴുന്നേറ്റിതെല്‌ളാവരും.
മുന്നമിരുന്നവണ്ണംതന്നെയാക്കണ
മിന്നുതന്നെ ശൈലമിലെ്‌ളാരു സംശയം
അല്‌ളായ്കിലെങ്ങനെ രാത്രിഞ്ചരബലം
കൊല്‌ളുന്നിതെന്നരുള്‍ചെയ്‌തോരനന്തരം
കുന്നുമെടുത്തുയര്‍ന്നാന്‍കപിപുംഗവന്‍.
വന്നാനരനിമിഷംകൊണ്ടു പിന്നെയും
യുദ്ധേ മരിച്ച നിശാചരന്മാരുടല്‍
നക്തഞ്ചരേന്ദ്രനിയോഗേന രാക്ഷസര്‍
വാരാന്നിധിയിലിട്ടീടിനാരെന്നതു
കാരണം ജീവിച്ചതില്‌ള രക്ഷോഗണം.