എല്‍നാട്ടിലെന്‍ ചുറ്റും കാണുന്ന കാഴ്ച ഞാന്‍
ചൊന്നതാ, ണേകുവിന്‍ മാപ്പു നിങ്ങള്‍!

സത്യം വിളിച്ചു പറഞ്ഞാലീ ലോകത്തില്‍
ശത്രുക്കള്‍ മാത്രമേ ബാക്കിയാകൂ.

ആവിധമന്നയ്യോ, ശത്രുസമ്പന്നനായ്
ഭൂവി,ലനാഗതശ്മശ്രുവാം ഞാന്‍.

ഇന്നുമതിനു കുറവിലെ്‌ളാരല്‍പവും
മന്നിലിന്നും ഞാന്‍ രിപുകുബേരന്‍!

എന്നഭ്യുദയമത്രയ്ക്കസഹ്യമായ്
വന്നൂ പലര്‍ക്കു,മവരുടനേ,

കണ്ടകമുള്ളിലായ് പാകി, മീതേ മലര്‍
ച്ചെണ്ടിട്ട കുണ്ടുകളെന്‍വഴിയില്‍

ഒട്ടേറെ നിര്‍മ്മിച്ചു, നാലുപാടും വല
ക്കെട്ടുവിരിച്ചൂ കുരുക്കുവെച്ചൂ.

ഉല്‍ക്കര്‍ഷസക്തനായ്പ്പാഞ്ഞുപോം ഞാനവ
യൊക്കെയും മുന്‍കൂട്ടി ക്കണ്ടറിഞ്ഞു.

എങ്കിലും കാണാത്തഭാവം നടിക്കയാല്‍
ശങ്കയുണ്ടായില്‌ളവര്‍ക്കു തെല്‌ളും.

തുഷ്ടരായങ്ങിങ്ങു മല്‍പതനം കണ്ടു
പൊട്ടിച്ചിരിക്കാനൊളിച്ചിരുന്നു.

ഞാനും പഠിച്ചു നയങ്ങള്‍ കപടങ്ങള്‍
ഞാനും പഠിച്ചു കൊലച്ചതികള്‍

എന്നല്‌ളവരിലും ബുദ്ധിമാനാണു ഞാന്‍
നന്നായെനിക്കവ കയ്യഴിക്കാം.

ആനന്ദമായവര്‍ക്കാദ്യമേകീടുവാ
നാണെനിക്കാശ ജനിച്ചതപേ്പാള്‍.

മറ്റുവഴികള്‍ കിടക്കവേ, മുള്ളുകള്‍
മുറ്റും വഴിയില്‍ ഞാനാദ്യമെത്തി!

പാതകള്‍വേഠെകിടക്കെ, ക്കുരുക്കുകള്‍,
പാകിയേടത്തു ഞാനാദ്യമെത്തി.

വീണിടും ഞാനപെ്പാഴെന്നോര്‍ത്തൊളിച്ചങ്ങു
വാണിടുന്നോര്‍ക്കെന്തു ഹര്‍ഷഭാരം

പ്രീതനായ് കയ്യിലെടുത്തു, ഗര്‍ത്തങ്ങള്‍തന്‍
മീതെയുള്ളാ മലര്‍ച്ചെണ്ടുകള്‍ ഞാന്‍.

മര്‍ത്യനു കണ്‍ കുളിര്‍ത്തീടുവാനായ് മാത്ര
മത്ര മനോജ്ഞമാം മഞ്ജരികള്‍,

നീളവേ വാരിവിതറിയോരീശന്റെ
നീടുറ്റ കാരുണ്യം ഞാന്‍ പുകഴ്ത്തി;

എന്നി,ട്ടടിയില്‍ക്കിടക്കുമാ മുള്ളുകള്‍
മന്ദസ്മിതം തൂകി വാരിയേന്തി,

”എല്‌ളം ചെകുത്താന്റെ ദംഷ്ര്ടക”ളെന്നു ഞാന്‍
ചൊല്‌ളി ദൂരത്തു വലിച്ചെറിഞ്ഞു.