മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു
മഴ വന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകള്‍പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു
മഴകിപ്പുലക്കള്ളിയോമനിച്ചു.

മഴയെല്‌ളാം പോയപേ്പാള്‍, മാനം തെളിഞ്ഞപേ്പാള്‍
മലയന്റെ മാടത്ത പാട്ടുപാടി.
മരമെല്‌ളാം പൂത്തപേ്പാള്‍ കുളിര്‍ക്കാറ്റു വന്നപേ്പാള്‍
മലയന്റെ മാടവും പൂക്കള്‍ ചൂടി.
വയലില് വിരിപ്പു വിതയ്‌ക്കേണ്ടകാലമായ്
വളരെപ്പണിപ്പാടു വന്നുകൂടി.
ഉഴുകുവാന്‍രാവിലെ പോകും മലയനു
മഴകിയും പോരുമ്പോളന്തിയാവും.
ചെറുവാഴത്തയ്യിനു വെള്ളമൊഴിക്കുവാന്‍
മറവി പറ്റാറില്‌ളവര്‍ക്കു ചെറ്റും .
അനുദിനമങ്ങനെ ശുശ്രൂഷ ചെയ്കയാ
ലതു വേഗവേഗം വളര്‍ന്നുവന്നു ;
അജപാലബാലനില്‍ ഗ്രാമീണബാലത
ന്നനുരാഗകന്ദളമെന്നപോലെ !

പകലൊക്കെപൈ്പതങ്ങളാ വാഴത്തൈത്തണല്
പ്പരവതാനിക്കുമേല്‍ ചെന്നിരിക്കും .
പൊരിയും വയറുമായുച്ചക്കൊടുംവെയില്‍
ചൊരിയുമ്പൊ,ഴുതപ്പുലക്കിടാങ്ങള്‍,
അവിടെയിരുന്നു കളിപ്പതു കാണ്കിലേ
തലിയാത്ത ഹൃത്തുമലിഞ്ഞുപോകും !
കരയും, ചിരിക്കു,മിടക്കിടെത്തമ്മിലാ
ക്കരുമാടിക്കുട്ടന്മാര്‍’ മല്‌ളടിക്കും!
അതുകാണ്‍കെപെ്പാരിവെയ്‌ലിന്‍ ഹൃദയത്തില്‍ക്കൂടിയു
മലിവിന്റെ നനവൊരു നിഴല്‍ വിരിക്കും !

അവശന്മാരാര്‍ത്തന്മാര്‍ ആലംബഹീനന്മാ
രവരുടെ സങ്കടമാരറിയാന്‍ ?
അവരര്‍ദ്ധനഗ്‌നന്മാ, രാതാപമഗ്‌നമാ
രവരുടെ പട്ടിണിയെന്നു തീരാന്‍ ?
അവരാര്‍ദ്രചിത്തന്മാ,രപഹാസപാത്രങ്ങ
ളവരുടെ ദുരിതങ്ങളെങ്ങൊടുങ്ങാന്‍ ?
ഇടതിങ്ങിനിറയുന്നു നിയമങ്ങള്‍ നീതിക
ളിടമില്‌ളവര്‍ക്കൊന്നു കാലുകുത്താന്‍ !
ഇടറുന്ന കഴല്‍ വയ്‌പോടുഴറിക്കുതിക്കയാ
ണിടയില്‌ള ലോകത്തിന്നവരെ നോക്കാന്‍ .
ഉമിനീരിറക്കാതപ്പാവങ്ങള്‍ ചാവുമ്പോ
ളുദകക്രിയപോലും ചെയ്തിടേണ്ട.
മദമത്തവിത്തപ്രതാപമേ, നീ നിന്റെ
മദിരോത്സവങ്ങളില്‍ പങ്കുകൊള്ളൂ !