രചന:കുണ്ടൂർ  നാരായണമേനോൻ

 

പാലാട്ടു കോമനുടെ
നന്മയുടച്ചുവാർത്ത-പോലാറ്റു നോറ്റൊരു
കിടാവുളവായി മുന്നം,’കോലാട്ടുകണ്ണ’നവനന്നു
വളർന്നു മാറ്റാർ-ക്കോലാട്ടിനൊക്കെയൊരു
വൻ പുലിതന്നെയായി.
1
‘മണ്ണാറുകാട്ട’രചർ മുമ്പു
‘കടത്തനാട്ടി’ൻ-കണ്ണായവീടതിലൊരാണി
നെ വെച്ചിടാതെ,പെണ്ണാക്കിയൊക്കെ
നിലമുള്ളതു
കയ്ക്കലാക്കി-പ്പിണ്ണാക്കുപോലെയവർത
ൻനില മോശമാക്കി.
2
തട്ടിപ്പറിച്ചിതരചൻ
മുതൽ, നമ്പിയശ്ശൻ-വീട്ടിൽ പിറക്കുമവർ
മാറ്റലർ പണ്ടു പണ്ടേകട്ടിയ്ക്കടുത്തഴൽ വരും
വഴിയമ്മ നേരേകാട്ടിക്കൊടുത്തു
മകനോടൊരു
നാളുരച്ചാൾ:

3
“ഓടിക്കളിക്കുമൊരു
നാളുകൾ പോയ്,
പയറ്റിൽകൂടിക്കഴിഞ്ഞു
വിരുതെൻമകനേ!
നിനക്ക്,തേടിക്കയർത്ത്രിയ
മാറ്റലർ മേലിലൊത്തു-കൂടിക്കടുത്തടലിനെത്തുമ
തോർക്കണേ നീ.
4
മോടിക്കു ചേർന്ന
മുതലും പടയാളിമാരുംകൂടിക്കരുത്തൊടമരുന്നൊ
രു തമ്പുരാനെ,പേടിക്കണേ കരളിലുണ്ണി!
നമുക്കു മണ്ണാർ-ക്കാടിൽ കിടപ്പൊരു
നിലങ്ങൾ കൊതിക്കലാ
നീ.

5
പാട്ടിൽപ്പെടും
പകവിടാത്തൊരു
നമ്പിയശ്ശൻ-വീട്ടിൽ
പിറന്നവരെയെപ്പെഴുമോ
ർക്കണേ നീകുട്ടിത്തമറ്റവിടെ
മാറ്റലരൂറ്റമാർന്ന-ഞ്ചെട്ടിപ്പൊഴുണ്ടവരൊടെ
ങ്ങിനെ നീയെതിർക്കും?
6

നീയൊറ്റയെന്തു കഴിയും
? വകവെച്ചിടേണ്ടെ-ന്നായൊട്ടമാന്തമൊടു
പറ്റലൻ പാർത്തിടട്ടെപോയൊട്ടുമായവരൊടേ
ൽക്കരുതിപ്പൊഴാളു-ണ്ടായൊട്ടരുക്കിവിടെയും
വളരുംവരെയ്ക്കും.”
7
കുറാലെയമ്മയിതു
പാലലിവാർന്ന കണ്ണു-നീരാലെ നൽക്കവിൾ
നനച്ചിര ചെയ്ത നേരംപേരാളുമായവനു
മാറ്റലർപോരിനെത്ര-പേരാകിലും
പൊരുതുവാൻ
കൊതിയന്നുയർന്നു.
8
മാലോലുമമ്മ മകനിൽ
കനിവാലെ കണ്ണീ-രാലോലെ വീഴ്ത്തുവതു
ചെന്നു തുടച്ചു പിന്നെ,ചേലോടു താഴ്മയെ
വിടാതവളോടു മെല്ലെ-പ്പാലോടിടഞ്ഞ
മൊഴിയൊന്നു പറഞ്ഞു
കണ്ണൻ.        9
‘മാലാലെ മാഴ്കരുതു,
മാറ്റലരോടെതിർക്കാ-ഞ്ഞാലാണു നോക്കു,
തകരാറിതു
കേൾക്കുകമ്മേ!മേലാലൊരുക്കുമവർ
വൻപട,യന്നെതിർപ്പാൻമേലാതെയാമിവിടെയാളു
ചുരുക്കമല്ലേ ?
10