വിദ്രുതം വന്നിതു പിന്നെയും ഭാസ്‌കരന്‍
ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കള്‍
ചിത്തേ വിചാരിപ്പതില്‌ള കാലാന്തരം
ആയുസ്‌സു പോകുന്നതേതുമറിവീല
മായാസമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍
വാര്‍ദ്ധക്യമോടു ജരാനരയും പൂണ്ടു
ചീര്‍ത്ത മോഹേന മരിക്കുന്നതിതു ചിലര്‍
നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന
രോര്‍ത്തറിയുന്നീല മായ തന്‍ വൈഭവം
ഇപേ്പാളിതു പകല്‍, പില്‍പ്പാടു രാത്രിയും
പില്‍പ്പാടു പിന്നെപ്പകലുമുണ്ടായ് വരും
ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കള്‍
ചിത്പുരുഷന്‍ ഗതിയേതുമറിയാതെ
കാലസ്വരൂപനാമീശ്വരന്‍ തന്നുടെ
ലീലാവിശേഷങ്ങളൊന്നുമോരായ്കയാല്‍
ആമകുംഭാബുസമാനമായുസ്‌സുടന്‍
പോമതേതും ധരിയ്ക്കുന്നിതില്‌ളാരുമേ
രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിര്‍ണ്ണയം
വ്യാഘ്രിയെപേ്പാലെ നരയുമടുത്തു വ
ന്നാക്രമിച്ചീടും ശരീരത്തെ നിര്‍ണ്ണയം
മൃത്യുവും കൂടൊരു നേരം പിരിയാതെ
ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിയ്ക്കുന്നു
ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലര്‍ന്നു ജന്തുക്കള്‍ നിരൂപിക്കും
ബ്രാഝണോഹം നരേന്ദ്രോഹമാഢ്യോഹമെ
ന്നമ്രേഡിതം കലര്‍ന്നീടും ദശാന്തരേ
ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്‌ള ദേഹം നിമിത്തം മഹാമോഹം
ത്വങ്മാംസരക്താസ്ഥി വിണ്‍മൂത്ര രേതസാം
സമ്മേളനം പഞ്ചഭൂതകനിര്‍മ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളോന്നിതധ്രുവം
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്‌ളായ്‌കെന്നറിക നീ ലക്ഷമണ!
ദോഷങ്ങളൊക്കവേ ദേഹഭിമാനിനാം
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ
ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യര്‍ക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമലേ്‌ളാര്‍ക്കില്‍ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേള്‍
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും