സാവോപോളോ: ഗോള്‍ ഡോട്ട് കോമിന്റെ 2020ലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ബ്രസീലിയന്‍ വിങര്‍ റൊഡ്രിഗോ കരസ്ഥമാക്കി. ബാഴ്‌സലോണാ താരം അന്‍സു ഫാത്തി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗ്രീന്‍വുഡ് എന്നിവരെ പിന്‍തള്ളിയാണ് റൊഡ്രിഗോ പുരസ്‌കാരം നേടിയത്. താരങ്ങള്‍ നേടിയ ഗോളിന്റെ മികവിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരമായ ജെയ്ഡന്‍ സാഞ്ചോ ആയിരുന്നു ഈ പുരസ്‌കാരം നേടിയത്. ലോകത്തെ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തിയത്. 2018ലാണ് റൊഡ്രിഗോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയത്.