ജി. ഹരി നീലഗിരി

എ) റോഷന്‍ മൈ ബ്രദര്‍
രോഷം തോന്നരുതേ….
രാവിലറിയാ രോമാഞ്ചമായ്
വിരിഞ്ഞുപോയതാണേ……
ഹൃദയവുമാത്മവും കടന്നതു
ചിദാകാശത്തിലേക്കിതാ
മടങ്ങയാണേ……

ബി) അനുരാഗത്തിന്റെ വഴികളില്‍ നിന്നും
അവനെ പിന്തിരിപ്പാക്കാന്‍
പന്ത്രണ്ടാം മണിക്കൂറില്‍ അവളെത്തി.
അങ്കവും ബാല്യവും കഴിഞ്ഞൂ, അവള്‍ പറഞ്ഞു.
ഇനി പൂക്കളെക്കുറിച്ചു സംസാരിക്കാം.
കനല്‍മെത്തയില്‍ നിന്റെ കാല്‍പ്പാദങ്ങള്‍ പൊള്ളും മുമ്പ്,
ഇരുളില്‍ നീര്‍ച്ചുഴികള്‍ നിന്നെ വിഴുങ്ങും മുമ്പ്,
ഡിയര്‍ ബ്രദര്‍;
മടങ്ങിപേ്പാകൂ…
എന്നേക്കുമായി.

Mob: 9349874528
hari_nilgiri@yahoo.com