പുരോ: ഉന്നതസ്ഥാനികളപ്പോസ്തലന്‍മാര്‍ തന്‍
പുണ്യ ഫലങ്ങളാല്‍ സംപ്രീതനായ്
കര്‍ത്താവീ നിങ്ങളില്‍ തന്റെയനുഗ്രഹം
നിത്യവും തൂകുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: അപ്പോസ്തലന്‍മാര്‍ തന്‍ പുണ്യദൃഷ്ടാന്തവും
നിസ്തുലമാകും പ്രബോധനവും
ലോകത്തില്‍ സത്യത്തിന്‍ സാക്ഷികളാകുവാന്‍
യോഗ്യരാക്കീടട്ടെ നിങ്ങളെയും

ജനം: ആമ്മേന്‍

പുരോ: യേശു ശിഷ്യന്‍മാര്‍ തന്‍ ബോധന ശക്തിയാല്‍
വിശ്വാസ ദാര്‍ഢ്യം ലഭിച്ചവരാം
നിങ്ങള്‍ക്കവരുടെ മാദ്ധ്യസ്ഥ്യം സ്വര്‍ഗ്ഗത്തില്‍
നിത്യാവകാശം പകര്‍ന്നിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍