പുരോ: ഉന്നതരാജ പുരോഹിത സ്ഥാനത്താല്‍
നിങ്ങളെ ഭൂഷിതരാക്കുമീശന്‍
സ്വന്തകര്‍മ്മങ്ങള്‍ വിശുദ്ധമായ് ചെയ്യുവാന്‍
നിങ്ങള്‍ക്കനുഗ്രഹമേകിടട്ടെ
അങ്ങനെ ക്രിസ്തുവിന്‍ നിസ്തുലയാഗത്തില്‍
പങ്കുകൊള്ളാനും വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: ഏകവിരുന്നില്‍ ക്ഷണിച്ചങ്ങിരുത്തിയും
ഏകമാമപ്പത്താല്‍ പോഷിപ്പിച്ചും
ധന്യത നിങ്ങള്‍ക്കു തന്ന ദൈവം- ചിത്ത
മൊന്നായി വാഴാന്‍ വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: നിങ്ങളില്‍നിന്നു സുവിശേഷം കേള്‍പ്പവര്‍
നിങ്ങള്‍ തന്‍ സുസ്‌നേഹ മാതൃകയാല്‍
ക്രിസ്തുവിന്‍ തൃപ്പാദ സന്നിധി പൂകാനും
നിസ്തുല ഭാഗ്യം തരട്ടെ നാഥന്‍

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍