പുരോ: സര്‍വ്വാധി നാഥനും താതനുമാം ദൈവം
ദിവ്യാനന്ദം നിങ്ങള്‍ക്കേകി മേന്മേല്‍
സന്താന ഭാഗ്യമനുഭവിച്ചീടുവാന്‍
സന്തതം നല്‍വരം നല്‍കിടട്ടെ

ജനം: ആമ്മേന്‍

പുരോ: ഏകജാതന്‍ ദൈവ നന്ദനന്‍ നിങ്ങളെ
കാരുണ്യപൂര്‍വ്വം നയിക്കുകയും
വിത്ത സമ്പത്തിലും ദാരിദ്രത്തിങ്കലും
കാത്തു രക്ഷിക്കയും ചെയ്തിടട്ടെ

ജനം: ആമ്മേന്‍

പുരോ: പാവനാത്മാവായ ദൈവമാ ദിവ്യമാം
സ്‌നേഹവും നിങ്ങളില്‍ വര്‍ഷിക്കട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍