പുരോ: ചിത്തവും ഹൃത്തും ഭരിക്കുമീശന്‍ ശാന്തി
മാര്‍ഗ്ഗത്തില്‍ നമ്മെ നയിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: നമ്മുടെ രാജ്യത്തെ സര്‍വ്വജനത്തെയും
അന്യോന്യം സ്‌നേഹത്തിലൊന്നാക്കട്ടെ

ജനം: ആമ്മേന്‍

പുരോ: നമ്മുടെ യത്‌നങ്ങള്‍ മോഹങ്ങളൊക്കെയും
നന്നായ് ഫലിക്കാന്‍ വരം തരട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍