പുരോ: ശിഷ്യര്‍തന്‍ ചിത്തങ്ങള്‍ പാവനാത്മാവിനാല്‍
ദീപ്തമാക്കാന്‍ കൃപയായ ദൈവം
ആ പരിശുദ്ധാത്മ ദാനസമൃദ്ധിയാല്‍
ഈ ഹൃത്തടങ്ങള്‍ നിറച്ചീടട്ടെ

ജനം: ആമ്മേന്‍

പുരോ: ശ്‌ളീഹന്‍മാര്‍ തന്മേലിറങ്ങിയ തീനാളം
പാപമാലിന്യങ്ങളാകെ നീക്കി
സത്യപ്രഭകൊണ്ടു നിങ്ങള്‍ തന്‍ ഹൃത്തടം
ദീപ്തമാക്കീടുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: ഭാഷകള്‍ ഭിന്നിച്ചകന്നൊരു മര്‍ത്യരെ
ഏക വിശ്വാസത്തിലൊന്നിപ്പിക്കാന്‍

സന്മനസ്‌സായ സര്‍വ്വേശ്വരന്‍ നിങ്ങള്‍ക്കു
നന്മയില്‍ വിശ്വാസ ശക്തി നല്‍കി

പ്രത്യാശയോടെ പ്രതീക്ഷിക്കും തന്‍മുഖ
ദര്‍ശനം നല്‍കുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍