പുരോ: പത്രോസിന്‍ വിശ്വാസ പ്രഖ്യാപനത്താലെ
രക്ഷ സുനിശ്ചിതമാക്കുകയും
ക്രിസ്തീയ വിശ്വാസം നിങ്ങളില്‍ ശക്തമായ്
തീര്‍ക്കുകയും ചെയ്ത സര്‍വ്വശക്തന്‍
കര്‍ത്താവ് നിങ്ങളെയൊക്കെ നിരന്തരം
ആശീര്‍വ്വദിക്കുമാറായിടട്ടെ

ജനം: ആമേന്‍

പുരോ: പുണ്യാത്മാവായുള്ള പൗലോസപ്പോസ്തലന്‍
തന്നുടെ സത്യ പ്രബോധനത്താല്‍
ഏറെയുണര്‍ന്നോരാം നിങ്ങളദ്ദേഹത്തിന്‍
മാതൃക സ്വീകരിച്ചീടുവാനും

ക്രിസ്തുവില്‍ മര്‍ത്യരെ ഒന്നിച്ചണയ്ക്കാനും
ഉത്‌സുകരാകുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: ക്രൂശിനാല്‍ പത്രോസും വാളിനാല്‍ പൗലോസും
നേടിയ സ്വര്‍ഗ്ഗരാജ്യത്തിലേക്കായ്
സ്വര്‍ഗ്ഗത്തിന്‍ താക്കോലാല്‍ ശ്‌ളീഹയാം പത്രോസും
സ്വര്‍ഗ്ഗീയ സൂക്തങ്ങളാല്‍ പൗലോസും
തങ്ങള്‍ തന്‍ പാവന മദ്ധ്യസ്ഥ ശക്തിയാല്‍
നിങ്ങള്‍ക്കു മാര്‍ഗ്ഗം തെളിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍