വിശുദ്ധ യൗസേപ്പിന്റെ ദിവ്യദൗത്യം

വി. യൗസേപ്പിന്റെ ദിവ്യപൂജയില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.

നിന്നേകപുത്രന്‍ പവിത്രാത്മ ശക്തിയാല്‍
മന്നിലവതാരം ചെയ്ത കാലം

ക്രിസ്തുവിന്‍ താതപദവിയില്‍ കന്യതന്‍
ഭര്‍ത്താവായ് നല്‍കി നീ യൗസേപ്പിനെ

രക്ഷിതാവായവന്‍ ദൈവമാതാവിനും
രക്ഷകനാമുണ്ണിയേശുവിനും

താവക ദിവ്യ കുടുംബത്തില്‍ നായക
സ്ഥാനമോ നീതിമാനേകിയല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു.

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)