അറിയപ്പെടുന്ന ബഹുമത പണ്ഡിതനും വിമര്‍ശകനുമാണ് എം.എം.അക്ബര്‍. യഥാര്‍ത്ഥ പേര് മേലേവീട്ടില്‍ മുഹമ്മദ് അക്ബര്‍. പരപ്പനങ്ങാടി സ്വദേശി. വിവിധ മത പണ്ഡിതന്മാരുമായി പൊതു വേദികളില്‍ സ്‌നേഹ സംവാദങ്ങള്‍ നടത്തി പ്രശസ്തനായി. ആന്‍ഡമാന്‍ ഇസ്ലാമിക് സെന്റര്‍ ഡയറക്ടര്‍, സ്റ്റൂവര്‍ട്ട് ഗഞ്ച് ഹൈസ്‌കൂളിലെ ഇഗ്ലീഷ് അദ്ധ്യാപകന്‍, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍, കൊച്ചി യില്‍നിന്നും പ്രസിദ്ധീകരികുന്ന സ്‌നേഹസംവാദം മാസികയുടെ പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

കൃതികള്‍
    ഹൈന്ദവത: ധര്‍മ്മവും ദര്‍ശനവും
    ക്രൈസ്തവ ദൈവസങ്കല്‍പം ഒരു മിഥ്യ
    ബൈബിളിന്റെ ദൈവികത വിമര്‍ശനങ്ങള്‍ വസ്തുതകള്‍
    ഖുര്‍ആനിന്റെ മൗലികത
    ആകാശം അത്ഭുതം
    ശാസ്ത്രം മതം വേദം
    അല്ലാഹു
    മുതലാളിത്തം മതം മാക്‌സിസം
    സ്ത്രീ ഇസ്ലാമിലും ഇതര വേദങ്ങളിലും
    ഇസ്ലാം സത്യമാര്‍ഗം