ജനനം:1990,
ജന്മസ്ഥലം: തൃശൂര്‍ ജില്ലയിലെ ചാലക്കുടി. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ കഥ എഴുതി തുടങ്ങി. ഇംഗ്ലീഷില്‍ ലേഖനങ്ങളും കവിതകളും എഴുതാറുണ്ട്. നാലം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആദ്യകഥ കുട്ടികളുടെ ദീപികയില്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം കഥ, ലേഖനം, യാത്രാവിവരണം എന്നിവ കുട്ടികളുടെ മാസികയായ തളിരില്‍ പ്രസിദ്ധീകരിച്ചു. ആദ്യ കഥാസമാഹാരമായ 'കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍' പ്രസിദ്ധീകരിക്കുമ്പോള്‍ അചല ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും യുവജനോത്സവങ്ങളില്‍ അചലയുടെ രചനകള്‍ സമ്മാനാര്‍ഹമായിട്ടുണ്ട്.

കൃതി

'കുറിഞ്ഞിയുടെ ഡയറിക്കുറിപ്പുകള്‍'. തിരുവനന്തപുരം : പരിധി പബ്ലിക്കേഷന്‍സ്, 2005.