ജനനം: 1959 ല്‍ ആലപ്പുഴ. എസ്.ഡി. കോളേജ് ആലപ്പുഴ, മഹാരാജാസ് കോളേജ് എറണാകുളം, സെന്റ് ജോസഫ്‌സ് കോളേജ് എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാള ഭാഷയില്‍ എം.എ. ബി.എഡ്. ബിരുദങ്ങള്‍. ചേര്‍ത്തല എസ്. എന്‍. കോളേജിലെ അധ്യാപികയായ അമൃത ഇപ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ പാര്‍ട്ട് ടൈം ഗവേഷണം നടത്തുന്നു. ദേവി ആലപ്പുഴ തൂലികാനാമം. കവിതയെഴുതുന്നു. അമൃതയുടെ ആദ്യ കവിതാ സമാഹാരം 'അഗ്‌നിച്ചിലമ്പ്'.

കൃതികള്‍

അഗ്‌നിച്ചിലമ്പ്-അങ്കണം സാംസ്‌കാരിക വേദി
നദികള്‍ രാത്രിയോട് പറഞ്ഞത് (സെകുലര്‍ ബുക്‌സ്, കോഴിക്കോട്, 2001)
നിന്നെക്കുറിച്ചെഴുതുമ്പോള്‍' (മാതൃഭൂമി, കോഴിക്കോട് 2004)
ജന്മം തീരുവോളം (കറന്റ് ബുക്‌സ്, കോട്ടയം 2008)
ശിലാനഗരത്തിലെ സന്ധ്യ(സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം 2010)

പാട്യം അവാര്‍ഡ്-നദികള്‍ രാത്രിയോട് പറഞ്ഞത്
വെണ്ണിക്കുളം അവാര്‍ഡ്
അബുദാബി ശക്തി അവാര്‍ഡ്- നിന്നെക്കുറിച്ചെഴുതുമ്പോള്‍
മൂലൂര്‍ അവാര്‍ഡ്- നിന്നെക്കുറിച്ചെഴുതുമ്പോള്‍