ജനനം തിരുവനന്തപുരത്തെ വിതുരയിൽ. യഥാർത്ഥ പേര് ഹസീന മുഹമ്മദ്. എം.എം. മുഹമ്മദ് കുഞ്ഞിന്റെയും അസുമാ ബീവിയുടെയും മകൾ.  വിതുര ജി.എച്ച്.എസ്സിലും പെരിങ്ങമല ഇക്ബാൽ കോളേജിലുമായി പഠനം. തുടർന്ന് തിരുവനന്തപുരത്ത് സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലും സ്വാതിസംഗീത സഭയിലും പഠിച്ചു. ആകാശവാണിയുടെ യുവവാണിയിൽ കഥകൾ അവതരിപ്പിക്കാറുണ്ട്. ആതുര സേവന രംഗത്ത് ജോലി നോക്കുന്നു.

കൃതികൾ

'അശ്രുമന്ദിരത്തിലെ അതിഥികൾ'. പരിധി പബ്ലിക്കേഷൻസ്, 2005.
പാശ്ചാത്യ പൗരസ്ത്യഹാസ്യ സങ്കല്പം'
കൃഷ്ണഗീതി' (വിവർത്തനം)
നളചരിതം'. 'കൈകൊട്ടിക്കളിപ്പാട്ടുകൾ' .2004