ജനനം: 1941 സെപ്റ്റംബര്‍ 12 തിരുവനന്തപുരം. പിതാവ് മുന്‍ എം. എല്‍. എ. യും പ്രശസ്ത അഭിഭാഷകനുമായിരുന്ന എസ്. ജെ. നായര്‍. അമ്മ പുതുവീട്ടില്‍ ഭഗവതിപ്പിള്ള. തിരുവനന്തപുരം വിമന്‍സ് കോളേജ്, പെരുന്താന്നി എന്‍.എസ്.എസ്. കോളേജ്, എം. ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കുറച്ചു കാലം അധ്യാപികയായിരുന്നു. കഥയും കവിതയും ലേഖനങ്ങളും എഴുതുന്നു. ഇപ്പോള്‍ ഏഷ്യാറ്റിക് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടര്‍. 'വിജയന്റെ കത്തുകള്‍' ആണ് പ്രസിദ്ധീകരിച്ച കൃതി. ഒ. വി. വിജയന്‍ ആനന്ദി രാമചന്ദ്രനു എഴുതിയ കത്തുകളുടെ സമാഹാരമാണിത്.

കൃതി
'വിജയന്റെ കത്തുകള്‍'