ജനനം തൃശൂര്‍ ജില്ലയിലെ വലപ്പാട്. പിതാവ്: ഡേവിസ് സി. ആന്റണി, മാതാവ്: ലൂസി ഡേവിസ്. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് റാങ്കോടെ ബിരുദം. തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി. മാധ്യമഭാഷയുടെ ആഖ്യാനത്തെക്കുറിച്ച് നടത്തിയ പഠനത്തിന് കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 2001 ജനുവരിയില്‍ ദീപികയില്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മാതൃഭൂമിയില്‍ ചേര്‍ന്നു. പാലക്കാട്, തൃശൂര്‍ എഡിഷനുകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കോഴിക്കോട് എഡിഷനില്‍ പത്രാധിപസമിതി അംഗം. ഭാര്യ: മോളി ആന്റണി, മക്കള്‍: ഡേവ് ആന്റണി, ഡിവ ആന്റണി. തൃശൂര്‍ അയ്യന്തോളില്‍ താമസിക്കുന്നു.

കൃതി

വാര്‍ത്ത കഥ വ്യവഹാരം

പുരസ്‌കാരം

യു.എസിലെ മേരിലാന്‍ഡില്‍നിന്നുള്ള മാം പുരസ്‌കാരം (2005)